വനിതാ ഡോക്ടറുടെ കൊലപാതകം: പ്രതിക്ക് സൈക്കോ അനാലിസിസ് പരിശോധന; മെഡിക്കൽ കോളജ് പരിസരത്ത് ഏഴു ദിവസം നിരോധനാജ്ഞ

Date:

കൊൽക്കത്ത : കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം പുരോ​ഗമിക്കവെ മെഡിക്കൽ കോളജ് പരിസരത്ത് ഇന്ന് മുതൽ ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

സിബിഐ അന്വേഷത്തിൻ്റെ ഭാഗമായി അറസ്റ്റിലായ പ്രതി സഞ്ജയ് റോയിയുടെ സൈക്കോ അനാലിസിസ് പരിശോധന നടത്താൻ ഡൽഹി സെൻട്രൽ ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുള്ള വിദഗ്ധർ കൊൽക്കത്തയിലെത്തി. ഇതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷിനെ തുടർച്ചയായ രണ്ടാം ദിവസവും സിബിഐ ചോദ്യം ചെയ്തു.

നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ ആർജി കർ മെഡിക്കൽ കോളജ് പരിസരത്ത് ഇന്നു മുതൽ ധർണയോ റാലിയോ പാടില്ല, കൂട്ടം കൂടുകയോ ആയുധങ്ങളുമായി വരുകയോ പൊലീസിന്റെ കൃത്യ നിർവ്വഹ​ണം തടസ്സപ്പെടുത്തുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്നും കൊൽക്കത്ത പൊലീസ് അറിയിച്ചു.

പുതിയ സംഭവവികാസങ്ങളെ തുടർന്ന് ബം​ഗാളിലെ ആശുപത്രികളിൽ വനിത ഡോക്ടർമാരുടെ ജോലിസമയം ക്രമീകരിക്കാൻ സർക്കാർ തീരുമാനിച്ചു. പരമാവധി 12 മണിക്കൂറാക്കാനാണ് സർക്കാർ തീരുമാനം. വനിത ഡോക്ടർമാർക്ക് രാത്രി ഡ്യൂട്ടി ഒഴിവാക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ആശുപത്രിയിൽ ബ്രെത്തലൈസർ പരിശോധന നടത്താനും ബംഗാൾ സർക്കാർ തീരുമാനിച്ചു.

Share post:

Popular

More like this
Related

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...

എറണാകുളത്തിനും യുവമുഖം; എസ്.സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....

അന്വേഷണവുമായി സഹകരിക്കുമെന്ന് നടി വിന്‍ സി ; ‘അവരുടേത് ധീരമായ നിലപാട് ‘- മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് നടി...