വനിതാ ഡോക്ടറുടെ കൊലപാതകം:  കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് സിബിഐ കോടതിയിൽ 

Date:

കൊൽക്കത്ത: കൊൽക്കത്തയിലെ വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തിൽ കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് കോടതിയിൽ സിബിഐ.  കൊൽക്കത്തയിലെ വിചാരണ കോടതിയിലാണ് സിബിഐ അന്വേഷണസംഘം റിപ്പോർട്ട് നൽകിയത്. നിലവിൽ അറസ്റ്റിലായ ആശുപത്രി സിവിൽ വളണ്ടിയർ സഞ്ജീവ് റോയിക്ക് മാത്രമേ കൊലപാതകത്തിൽ പങ്കുള്ളൂ എന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. നേരത്തെ സുപ്രീം കോടതിയിൽ സമർപ്പിച്ച മുദ്രവച്ച കവറിലെ റിപ്പോർട്ടിലും കൂട്ടബലാത്സംഗ സാദ്ധ്യത സിബിഐ തള്ളിയതായി സൂചനയുണ്ടായിരുന്നു.

കൊൽക്കത്തയിലെ ആർജി കർ ആശുപത്രിയിലാണ് വനിതാ ഡോക്ടർ ബലാൽസംഗത്തിന് ഇരയായി  കൊലചെയ്യപ്പെട്ടത്. ആശുപത്രിയിലെ സെമിനാർ ഹാളിൽ ജോലിക്കിടെ വിശ്രമിക്കവെയാണ് ക്രൂര കൃത്യം നടന്നത്. സിവിൽ പൊലീസ് വോളണ്ടിയറായ സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണം തൃപ്തികരമല്ലെന്ന നിലപാടിലായിരുന്നു കുടുംബവും സഹപ്രവർത്തകരുമടക്കം. പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായെന്നും ചിലരെ സംരക്ഷിക്കാൻ നീക്കം നടക്കുന്നുവെന്നും ആരോപണമുയർന്നു. കൊൽക്കത്ത പൊലീസിന്റെ അന്വേഷണത്തിൽ അതൃപ്തി രേഖപ്പെടുത്തി കൊൽക്കത്തയിലും പുറത്തും ആരോഗ്യപ്രവർത്തകരടക്കം പ്രതിഷേധവുമായി  തെരുവിലിറങ്ങി.

സർക്കാർ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. സിബിഐ സംഘം ആശുപത്രിയിലെ ആരോപണവിധേയരായ ഡോക്ടർമാരെയടക്കം ചോദ്യം ചെയ്തു. ആർജി കർ ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ നുണപരിശോധന നടത്താനും സിബിഐ അനുമതി തേടി. എന്നാൽ കൂട്ട ബലാത്സംഗം നടന്നിട്ടില്ലെന്നാണ് സിബിഐ നൽകിയ റിപ്പോർട്ട്.  

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...