വനിതാ ഡോക്ടറുടെ കൊലപാതകം : ‘നാഷണൽ ടാസ്ക് ഫോഴ്സ്’ രൂപീകരിച്ച് സുപ്രീം കോടതി

Date:

ന്യൂഡൽഹി : ആരോ​ഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിർദ്ദേശങ്ങൾക്കായി ‘നാഷണൽ ടാസ്ക് ഫോഴ്സ്’ എന്ന സമിതി രൂപീകരിച്ച് സുപ്രീം കോടതി. കൊൽക്കത്തയിലെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് നടപടി. ആരതി സരിന്‍ അധ്യക്ഷയായ ഡോക്ടർമാരടങ്ങുന്ന പത്തംഗ സമിതിക്കാണ് കോടതി രൂപംകൊടുത്തത്. സമിതി മൂന്നാഴ്ചയ്ക്കകം ഇടക്കാല റിപ്പോര്‍ട്ടും രണ്ട് മാസത്തിനകം വിശദ റിപ്പോര്‍ട്ടും സമര്‍പ്പിക്കണം.

ഇതോടൊപ്പം, പ്രതിഷേധം നടത്തുന്ന ഡോക്ടര്‍മാരോട് ജോലി പുന:രാരംഭിക്കാൻ കോടതി അഭ്യര്‍ത്ഥിച്ചു. ആരോ​ഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും മറ്റൊരു ബലാത്സംഗം വരെ കാത്തിരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.  ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരി​ഗണിച്ചത്. കേസ് വ്യാഴാഴ്ച വീണ്ടും പരിശോധിക്കും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡോക്ടര്‍മാര്‍ക്കെതിരെ ഉണ്ടായ അക്രമങ്ങള്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് എടുത്തു പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നിയമം കൊണ്ടു വന്നിട്ടുണ്ടെങ്കിലും അവ പര്യാപതമല്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി. 

‘പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെയും പൊലീസിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. കേസന്വേഷണത്തെ കുറിച്ചുള്ള റിപ്പോർട്ട് സിബിഐയും അക്രമ സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് പശ്ചിമ ബംഗാള്‍ സർക്കാരും വ്യാഴാഴ്ചയ്ക്കകം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. ആശുപത്രിയുടെ സുരക്ഷാ ചുമതല സിഐഎസ്എഫിന് കൈമാറി.

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ തടയാനും ജെന്‍ഡര്‍ അധിഷ്ഠിത അതിക്രമങ്ങള്‍ ഒഴിവാക്കാനുമുള്ള നിര്‍ദ്ദേശങ്ങൾ തയ്യാറാക്കുക, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അന്തസ്സുള്ള തൊഴില്‍ സാഹചര്യം ഉറപ്പാക്കാനുള്ള പ്രയോഗിക നടപടി ക്രമവും  ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള സമയ ക്രമവും തയ്യാറാക്കുക തുടങ്ങിയവയാണ് സമിതിയുടെ ചുമതലകൾ.
 
അതേസമയം കൊല്ലപ്പെട്ട ഡോക്ടറുടെ പേരും ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടു. ലൈംഗികാതിക്രമത്തിന് ഇരയായ വ്യക്തിയുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത്  നിയമ ലംഘനമാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. 

Share post:

Popular

More like this
Related

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...