യുവതി ഓഫീസിലെ കസേരയിൽ നിന്ന് വീണു മരിച്ചു; ജോലി സമ്മർദം കാരണമെന്ന് ആരോപണം

Date:

ലഖ്നോ : പൂനെ ഇവൈ ഓഫീസിൽ മലയാളി യുവതി മരിച്ചത് ജോലി സമ്മർദ്ദത്തെ തുടർന്നാണെന്നുള്ള വിവാദം ഉയർന്ന് നിൽക്കെ, ലഖ്നൗവിൽ നിന്ന് മറ്റൊരു മരണ വാർത്ത കൂടി പുറത്ത് വരുന്നു. ഓഫീസിലെ കസേരയിൽ നിന്നും യുവതി വീണ് മരിച്ചത് ജോലി സമ്മർദ്ദം കാരണമാണെന്ന് സഹപ്രവർത്തകർ പറയുന്നു.

ചൊവ്വാഴ്ചയാണ് സംഭവം. എച്ച്‌ഡിഎഫ്‌സി ബാങ്കിൽ ജോലി ചെയ്തിരുന്ന സദഫ് ഫാത്തിമ എന്ന യുവതിയാണ് മരണപ്പെട്ടത്. ഗോമതി നഗറിലെ എച്ച്‌ഡിഎഫ്‌സി ബാങ്കിൻ്റെ വിബൂതി ഖണ്ഡ് ശാഖയിൽ അഡീഷണൽ ഡെപ്യൂട്ടി വൈസ് പ്രസിഡൻ്റാണ് സദഫ് ഫാത്തിമ. സെപ്തംബർ 24 ന് ഓഫീസിൽ ജോലി ചെയ്യുന്നതിനിടെ സദഫ് കസേരയിൽ നിന്ന് വീണു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾ വിട്ടു നൽകുമെന്നറിയുന്നു.

Share post:

Popular

More like this
Related

ഷാജി എന്‍.കരുണ്‍ അന്തരിച്ചു ; വിട പറഞ്ഞത് മലയാള സിനിമയെ രാജ്യാന്തര ശ്രദ്ധയിലെത്തിച്ച പ്രതിഭ

തിരുവനന്തപുരം: മലയാള സിനിമയെ രാജ്യാന്തര ശ്രദ്ധയിലെത്തിച്ച പ്രതിഭകളിൽ പ്രമുഖനായ ഷാജി എൻ....

ഒടുവിൽ ‘വേടനും’ വലയിലായി ; കഞ്ചാവ് ഉപയോഗിച്ചതായി സ്ഥിരീകരിച്ച് തൃപ്പൂണിത്തുറ എസ്എച്ച്ഒ

കൊച്ചി : റാപ്പർ ‘വേടൻ’ എന്ന ഹിരൺദാസ് മുരളി കഞ്ചാവ് ഉപയോഗിച്ചതായി...

ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ് ; മുഖ്യപ്രതി നാരായണദാസ് പിടിയിൽ

തൃശ്ശൂർ: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിമരുന്ന് കേസിലെ...