കാനഡയില്‍ ജോലി ; ഇന്‍സ്റ്റഗ്രാമിൽ പരസ്യം ചെയ്ത് പാലക്കാട് സ്വദേശിനി തട്ടിയെടുത്തത് ലക്ഷങ്ങൾ

Date:

കൽപ്പറ്റ:  കാനഡയില്‍ ജോലിയും സ്ഥിരതാമസവും വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നു ലക്ഷങ്ങള്‍ തട്ടിയ കേസിൽ പാലക്കാട് സ്വദേശിനി പിടിയില്‍. പാലക്കാട് കോരന്‍ചിറ മാരുകല്ലേല്‍ വീട്ടില്‍ അര്‍ച്ചന തങ്കച്ചനെ (28) യാണ് വെള്ളമുണ്ട പോലീസ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽവച്ച്  വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.

2023 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മൊതക്കര സ്വദേശിനിയായ യുവതിയില്‍നിന്നു മൂന്നര ലക്ഷം രൂപയാണ് അർച്ചന തട്ടിയെടുത്തത്. ഇടപ്പള്ളിയിലെ ‘ബില്യൻ എര്‍ത്ത് മൈഗ്രേഷന്‍’ എന്ന സ്ഥാപനം വഴി കാനഡയില്‍ ജോലിയും സ്ഥിര താമസവും വാഗ്ദാനം ചെയ്ത് ഇന്‍സ്റ്റഗ്രാം വഴി പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്. എറണാംകുളം എളമക്കര സ്റ്റേഷനിലും അർച്ചനക്കെതിരെ സമാന രീതിയിലുള്ള കേസുണ്ട്.

Share post:

Popular

More like this
Related

തെലങ്കാന ഫാർമ പ്ലാൻ്റ് സ്ഫോടനത്തിൽ മരണസംഖ്യ 34 ആയി; ഇനിയും കൂടിയേക്കും

സംഗറെഡ്ഡി : തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ ഒരു ഫാർമസ്യൂട്ടിക്കൽ പ്ലാന്റിൽ തിങ്കളാഴ്ചയുണ്ടായ...

സയണിസ്റ്റുകളും ആർഎസ്എസും ഇരട്ടപെറ്റ മക്കൾ’- മുഖ്യമന്ത്രി പിണറായി വിജയൻ

.ഇസ്രയേലിലെ സയണിസ്റ്റുകളും ആർഎസ്എസും ഇരട്ടപെറ്റ മക്കളാണെന്ന് വിമർശനവുമായി പിണറായി വിജയൻ. സയണിസ്റ്റുകളുടെ...

വോൾവോ കാറും 100 പവൻ സ്വർണ്ണവും പോരാ, പിന്നെയും സ്ത്രീധന പീഡനം’; നവവധു ജീവനൊടുക്കി

തിരുപ്പൂർ : തമിഴ്നാട്ടിലെ തിരുപ്പൂരിൽ 27 വയസ്സുള്ള നവവധു ആത്മഹത്യ ചെയ്തു....

വിഎസിൻ്റെ ആരോഗ്യനില അതീവ ഗുരുതരം ; ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് വിദഗ്‌ധ സംഘം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരം....