ലോസ് ഏഞ്ചൽസിൽ ആശങ്കയേറ്റി അഗ്നി ചുഴലിക്കാറ്റ്; മരണസംഖ്യ 16 ആയി , നിരവധി കെട്ടിടങ്ങളും വീടുകളും അഗ്നി കവർന്നു

Date:

വിമാനക്കാഴ്ചയിൽ നിന്ന് പകർത്തിയ ചിത്രങ്ങൾ –  (Image courtesy : Symphonix / X)

ലോസ് ഏഞ്ചൽസ് :  ലോസ് ഏഞ്ചൽസിൽ പരക്കെ വീശിയടിക്കുന്ന സാന്താ അന കാറ്റ് തീവ്രമായ കാട്ടുതീയായി മാറി കൂടുതൽ നാശം വിതയ്ക്കുകയാണ്. ഒടുവിൽ റിപ്പോർട്ടു ലഭിക്കുമ്പോൾ 16 പേർ മരിക്കുകയും 12,000-ലധികം കെട്ടിടങ്ങൾ നിലംപരിശാകുകയും ചെയ്തതായാണ് വിവരം. അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കാൻ കഠിനമായ പോരാട്ടത്തിലാണ്. തുടർ ദിവസങ്ങളിലും ശക്തമായ കാറ്റ് പ്രവചിക്കുന്നത് രക്ഷാപ്രവർത്തനത്തെ കൂടുതൽ സങ്കീർണ്ണമാക്കുമെന്ന്  ഉദ്യോഗസ്ഥർ തന്നെ മുന്നറിയിപ്പ് നൽകുന്നു.

അഗ്നിശമന സേന ഉദ്യോഗസ്ഥൻ്റെ സാഹസികത – (Image Courtesy : Chase Geiser/ x )

ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ നാശം വിതച്ച നാല് തീപിടുത്തങ്ങളിൽ ഏറ്റവും ഭീതിതമായ പാലിസേഡ്സ് കാട്ടുതീ 1,000 ഏക്കറിലേക്ക് കൂടി വ്യാപിച്ച് ഒട്ടനവധി വീടുകൾ അഗ്നിക്കിരയാക്കി. അൽതഡേനയിലെ ഈറ്റൺ തീപിടുത്തവും അതിഭീകരമായി തുടരുന്നതിനാൽ 100,000-ത്തിലധികം പേരാണ് സ്വന്തം വീടുകളിൽ നിന്ന് പലായനം ചെയ്തത്. പാലിസേഡ്സ് കാട്ടുതീയിൽ മാത്രം മാത്രം 22,000 ഏക്കറിലധികം നശിക്കുകയും 426 വീടുകൾ ഉൾപ്പെടെ 5,000 കെട്ടിടങ്ങൾ അഗ്നിക്കിരയാവുകയും ചെയ്തതായി CAL ഫയർ ഉദ്യോഗസ്ഥൻ ടോഡ് ഹോപ്കിൻസ് പറഞ്ഞു.

ഇതിനിടെ പാലിസേഡ്സ് കാട്ടുതീയ്ക്ക് സമീപം ഒരു അഗ്നി ചുഴലിക്കാറ്റ് വീശുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ചൂടുള്ള വായുവും വാതകങ്ങളും തീയിൽ നിന്ന് ഉയരുമ്പോഴാണ് ‘ഫയർനാഡോ’ സംഭവിക്കുന്നതെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. ഇത് പുകപടലവും  തീജ്വാലകളും വായുവിലേക്ക് ഉയർത്തി ഒരു ‘സ്പിന്നിംഗ് കോളം ‘ സൃഷ്ടിക്കുന്നു.

പാലിസേഡ്‌സ് കാട്ടുതീ 11 ശതമാനം നിയന്ത്രണവിധേയമാക്കിയെങ്കിലും കുത്തനെയുള്ള ഭൂപ്രകൃതിയും ക്രമരഹിതമായ കാറ്റും അഗ്നിശമനസേനയുടെ രക്ഷാപ്രവർത്തനങ്ങൾക്ക് പലപ്പോഴും വിപ്സം സൃഷ്ടിക്കുന്നുണ്ട്. മരണപ്പെട്ടവരെ കൂടാതെ ഒട്ടനവധി പേരെ  കാണാനില്ലെന്ന് ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് ചെയ്തു, കാണാതായവർക്കുള്ള തിരച്ചിൽ പരിശീലനം ദൗത്യം പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിച്ച് തുടരുന്നു.

57,000 കെട്ടിടങ്ങൾ ഇപ്പോഴും അപകടാവസ്ഥയിലാണ്. 166,000 പേർ ഒഴിപ്പിക്കൽ മുന്നറിയിപ്പിൻ്റെ ഭീഷണിയിലും ജനുവരി 7 മുതൽ കാറ്റ് വിതച്ച തീയിൽ ഏകദേശം 39,000 ഏക്കർ അതായത്, സാൻ ഫ്രാൻസിസ്കോയേക്കാൾ വലിയ ഭൂപ്രദേശം കത്തിനശിക്കുകയും മുഴുവൻ കമ്മ്യൂണിറ്റികളെയും നാശോന്മുഖമാക്കുകയും ചെയ്തു.  ഫെമ വഴി ഫെഡറൽ സഹായം അഭ്യർത്ഥിച്ച   പ്രസിഡൻ്റ് ജോ ബൈഡൻ ദുരിതം വിതച്ച പ്രദേശമാകെ ദുരന്തമേഖലയായി  പ്രഖ്യാപിച്ചു. ശനിയാഴ്ച അദ്ദേഹം സ്ഥിതിഗതികൾ വീണ്ടും വിശദീകരിക്കുകയും ഫെഡറൽ സഹായം ഏകോപിപ്പിക്കാൻ സംസ്ഥാന, പ്രാദേശിക ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്തു. അതേസമയം തന്നെ, കാനഡ,  ‘മെക്സിക്കോ, കാലിഫോർണിയ എന്നീ അയൽ മേഖലയെ സഹായിക്കാൻ ബൈഡൻ അഗ്നിശമന സേനാംഗങ്ങളെയും ഉപകരണങ്ങളും അയച്ചു നൽകിയിട്ടുണ്ട്. .

Share post:

Popular

More like this
Related

ബന്ദികളുടെ കാര്യത്തിൽ ഉറപ്പ് വേണം ; 602 പലസ്തീൻ തടവുകാരുടെ മോചനം നീട്ടിവെച്ച് ഇസ്രയേൽ

ജറുസലേം: ആദ്യഘട്ട ബന്ദി കൈമാറ്റത്തിന്റെ ഭാഗമായുള്ള 602 പലസ്തീൻ തടവുകാരുടെ മോചനം...

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...