സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവനടി

Date:

തിരുവനന്തപുരം: നടനും ‘അമ്മ’ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവനടി രംഗത്ത്. യുവനടി രേവതി സമ്പത്താണ് സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും വെളിപ്പെടുത്തിയത്.

”പ്ലസ്ടു കഴിഞ്ഞ സമയത്ത് സോഷ്യൽ മീഡിയ വഴിയാണ് പരിചയം. വ്യാജമായി തോന്നുന്ന അക്കൗണ്ടായിരുന്നുവെങ്കിലും സിദ്ദിഖിന്‍റെ സ്വന്തം അക്കൗണ്ടായിരുന്നു. തൻ്റെ മകൻ അഭിനയിക്കുന്ന ഒരു തമിഴ് സിനിമയിലെ ഓഫറിനെക്കുറിച്ച് സംസാരിക്കാൻ സിദ്ദിഖ് തന്നെ ബന്ധപ്പെട്ടിരുന്നു.” രേവതി പറയുന്നു. 

“നിള തിയറ്ററിൽ തൻ്റെ സുഖമറിയാതെ  എന്ന സിനിമയുടെ പ്രിവ്യൂ കഴിഞ്ഞ്, ഈ ഓഫർ ചർച്ച ചെയ്യാൻ മാസ്‌കട്ട് ഹോട്ടലിലേക്ക് വരാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. ചെന്നപ്പോൾ  നേരെ, ഞാൻ ‘അഡ്ജസ്റ്റ്‌മെൻ്റുകൾക്ക്’ തയ്യാറാണോ എന്നാണ് അദ്ദേഹം ചോദിച്ചത്.  സിനിമാ മേഖലയിൽ ഈ വാക്കിന് ഇങ്ങനെയൊരു അർത്ഥം ഉണ്ടാകുന്നതിൽ വിഷമമുണ്ട്.  എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഞാൻ  ചോദിച്ചു, അയാൾ തൻ്റെ ആവശ്യങ്ങൾ വ്യക്തമായി പറഞ്ഞു. നീണ്ട നഖങ്ങളുള്ള സ്ത്രീകളെ ഇഷ്ടപ്പെടുന്നതായി അയാളുടെ ലൈംഗിക സങ്കൽപ്പങ്ങൾ വിവരിച്ചു.  അത് നടക്കില്ലെന്ന് മനസ്സിലായപ്പോൾ, ഞാൻ ആഗ്രഹിക്കുന്നതെന്തും ചെയ്യാമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അതൊരു കെണിയായിരുന്നു. സിദ്ദിഖ് നമ്പർ വൺ ക്രിമിനലാണ്. ഇപ്പോൾ പറയുന്നതെല്ലാം പച്ചക്കള്ളമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ അദ്ദേഹം കാര്യമായി സംസാരിക്കുന്നത് കേട്ടു. സ്വയം കണ്ണാടിയിൽ നോക്കിയാൽ അദ്ദേഹത്തിന് ക്രിമിനലിനെ കാണാം. 2019ൽ തന്നെ പൊതുസമൂഹത്തിന് മുന്നിൽ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. അനുഭവം തുറന്നുപറഞ്ഞതിന് സിനിമ മേഖലയിൽനിന്നുതന്നെ മാറ്റിനിർത്തി. തനിക്കൊന്നും നഷ്ടപ്പെടാനില്ല, അതുകൊണ്ടാണ് സധൈര്യം തുറന്നുപറയുന്നത്.” രേവതി മാധ്യമങ്ങളോട് പറഞ്ഞു. ആരോപണത്തോട് ഇതുവരെ സിദ്ദിഖ് പ്രതികരിച്ചിട്ടില്ല.





Share post:

Popular

More like this
Related

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...

എറണാകുളത്തിനും യുവമുഖം; എസ്.സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....

അന്വേഷണവുമായി സഹകരിക്കുമെന്ന് നടി വിന്‍ സി ; ‘അവരുടേത് ധീരമായ നിലപാട് ‘- മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് നടി...