നടൻ ബാലയ്ക്ക് എതിരെ ഗുരുതര ആരോപണവുമായി യുവതി ; ‘അൺനാച്വറൽ സെക്‌സ്, മാരിറ്റൽ റേപ്പ്, സെക്ഷ്വൽ അബ്യൂസ് എന്നിവ അമൃതയ്‌ക്കും എലിസബത്തിനും നേരെയുണ്ടായി’

Date:

(ഫോട്ടോ : ഫെയ്സ്ബുക്ക്)

കൊച്ചി : നടൻ ബാലയ്ക്ക് എതിരെ അതീവ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നിവരുടെ പേഴ്സനൽ അസിസ്റ്റന്റ് ആയ കുക്കു എനോലയാണ് താനറിഞ്ഞ ബാലയുടെ ക്രൂരവും വൈകൃതവുമായി സ്വാഭാവത്തെക്കുറിച്ച് പറഞ്ഞ് രംഗത്ത് വന്നത്.

ബാലയുടെ ഭാര്യമാരായി ജീവിച്ച അമൃത സുരേഷിനെയും എലിസബത്ത് ഉദയനെയും ബാല അതിക്രൂരമായി ഉപദ്രവിക്കാറുണ്ടെന്ന് പറഞ്ഞു തുടങ്ങുന്ന കുക്കു , ബാലയ്ക്കൊപ്പമുള്ള ജീവിതം സഹികെട്ട വേളയിൽ എലിസബത്ത് അമൃതയുമായി ഫോണിൽ സംസാരിച്ചത് താൻ കേൾക്കാനിടയായെന്നും ബാല പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് അമൃതയെയും എലിസബത്തിനെയും നിർബന്ധിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് കുക്കു എനോല ഇക്കാര്യങ്ങൾ തുറന്നു പറയുന്നത്.

അമൃതയെ വിവാഹം കഴിച്ചു കൊണ്ട് പോയതിനു ശേഷം വീട്ടിൽ പ്രേതബാധയുണ്ടെന്നു പറഞ്ഞ് പേടിപ്പിച്ച് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. വിവാഹശേഷം അമൃതയുടെ ഫോൺ നശിപ്പിക്കുകയും വീട്ടുകാരുമായുള്ള ബന്ധം നിർത്തലാക്കുകയും ചെയ്തു. കൂട്ടുകാരെ വീട്ടിലേക്കു വിളിച്ചു വരുത്തി മദ്യപിച്ച് അമൃതയെക്കൊണ്ട് അവർക്ക് ഭക്ഷണം ഉണ്ടാക്കി നൽകി, എച്ചിൽ പാത്രം കഴുകിക്കുകയും ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്തു. പ്രതികരിച്ചപ്പോഴൊക്കെ പട്ടിയെ തല്ലുന്നതുപോലെ തല്ലി ചോര വരുത്തി. അൺനാച്വറൽ സെക്‌സ്, മാരിറ്റൽ റേപ്പ്, സെക്ഷ്വൽ അബ്യൂസ് എന്നിവ അമൃതയ്‌ക്ക് നേരെയുണ്ടായി. ഇതേ അനുഭവം എലിസബത്തിനുമുണ്ട്.

എലിസബത്തിനും ഇത്തരത്തിലുള്ള അനുഭവങ്ങളാണ് നേരിട്ടതെന്ന് എലിസബത്ത് തന്നെ അമൃതയെ ഫോൺ വിളിച്ചു പറഞ്ഞിട്ടുണ്ട്. പ്രതികരിക്കാൻ ശേഷിയില്ലാത്ത പാവപ്പെട്ട പെൺകുട്ടികളെയാണ് ബാല വിവാഹം കഴിക്കുന്നത്. മകളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ കരഞ്ഞു പറയുന്ന ബാലയ്ക്ക് മകളോട് യാതൊരു സ്നേഹവുമില്ല. അവൾക്കിതുവരെ ഒരു സമ്മാനം പോലും വാങ്ങി നൽകിയിട്ടില്ല. മകളുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് അമൃത തന്നെയാണ്. ബാലയ്‌ക്കൊപ്പം ജീവിച്ച ആരും പേടി മൂലം അയാളെക്കുറിച്ച് സംസാരിക്കില്ല. ക്രൂരനായ മനുഷ്യനാണയാള്‍. മകളെ സ്‌നേഹിക്കുന്ന അച്ഛനോ ഭാര്യയെ സ്നേഹിക്കുന്ന ഭർത്താവോ അല്ല. മീഡിയയ്‌ക്കു മുന്നിൽ അഭിനയിക്കുകയാണ് ബാല.

എലിസബത്തും അമൃതയും ഒരുമിച്ചിറങ്ങിയാൽ ബാല ജയിലിൽ പോകും. ഭാര്യയുടെ കിടപ്പറയിലെ വിഡിയോ പകർത്തി പുറത്തുവിടുമെന്ന് ഏതെങ്കിലും ഭർത്താവ് ഭീഷണിപ്പെടുത്തോ? ഇതെല്ലാം കേട്ടത് അമൃതയും എലിസബത്തും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ്. ഇതൊക്കെ തുറന്നു പറയുന്നതുകൊണ്ട് എനിക്കോ അമൃതയ്ക്കോ എലിസബത്തിനോ അവരുടെ കുടുംബങ്ങൾക്കോ എന്തെങ്കിലും സംഭവിച്ചാൽ അതിനുത്തരവാദി ബാല ആയിരിക്കും എന്ന് വ്യക്തമാക്കിക്കൊണ്ടാണ് കുക്കു സംഭാഷണം അവസാനിപ്പിച്ചത്.

.

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...