താനൂരില്‍ എംഡിഎംഎയ്ക്ക് പണം നല്‍കാത്തതില്‍  മാതാപിതാക്കളെ ആക്രമിച്ച് യുവാവ്

Date:

മലപ്പുറം :  താനൂരില്‍ എംഡിഎംഎയ്ക്ക് പണം നല്‍കാത്തതിൽ രോഷം പൂണ്ട യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. രക്ഷക്കെത്തിയ അയല്‍വാസികളും നാട്ടുകാരും ചേർന്ന് യുവാവിൻ്റെ കൈകാലുകള്‍ ബന്ധിച്ച് താനൂര്‍ പോലീസില്‍ വിവരമറിയിച്ചതനുസരിച്ച്  ഡിവൈഎസ്പി പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി ഇയാളെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റി.

ലഹരി തന്റെ ജീവിതവും ഭാവിയും കരിയറും നശിപ്പിച്ചെന്ന് യുവാവ് വീഡിയോയില്‍ പറയുന്നുണ്ട്. കൊച്ചിയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ആദ്യമായി ലഹരി ഉപയോഗിച്ചതെന്നും പിന്നീട് അതിന് അടിമയായെന്നും യുവാവ് പറയുന്നു. ഒരിക്കലും ലഹരി ഉപയോഗിക്കരുതെന്നാണ് പുതുതലമുറയോട് തനിക്ക് പറയാനുള്ളതെന്നും അതുകൊണ്ട് നഷ്ടം മാത്രമാണ് ഉണ്ടാവുകയെന്നും ഇയാള്‍ പറയുന്നുണ്ട്. പല ഘട്ടങ്ങളിലായി ലഹരി ഉപയോഗം നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇതിന് സാധിച്ചിരുന്നില്ലെന്നും ഇയാള്‍ വെളിപ്പെടുത്തി.

ലഹരി ഉപയോഗിക്കുന്നവരെ അതില്‍ നിന്ന് മോചിപ്പിക്കാന്‍ താനൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വലിയ പരിപാടി ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തില്‍ പോലീസ് ഇടപെട്ട് ലഹരിക്ക് അടിമയായ ആളുകളെ കൗൺസിലിംഗിനും തുടർ ചികിത്സക്കും വിധേയമാക്കിയിരുന്നു.

Share post:

Popular

More like this
Related

ഏപ്രിലിലെ ക്ഷേമപെൻഷൻ വിഷുവിന് മുൻപ് ; 820 കോടി അനുവദിച്ചെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ

തിരുവനന്തപുരം :  വിഷുവിന് മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി...

ഗോകുലം ഗോപാലന്റെ ചെന്നൈ ഓഫീസിൽ ഇ.ഡി റെയ്ഡ് ; പരിശോധനക്ക് കേരളത്തിൽ നിന്നുള്ള സംഘവും

ചെന്നൈ :  പ്രമുഖ വ്യവസായിയും വിവാദമായഎമ്പുരാൻ സിനിമയുടെ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ...