സെലൻസ്കി – മോദി കൂടിക്കാഴ്ച : സമാധാന ശ്രമങ്ങൾക്കുള്ള ഇന്ത്യയുടെ ഉറപ്പ്

Date:

കീവ്: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഊഷ്മളമായ സ്വീകരണമാണ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് യുക്രെയ്നിൽ ലഭിച്ചത്. യുക്രെയ്ൻ റിപ്പബ്ലിക് സ്ഥാപിതമായതിനുശേഷം ആദ്യമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രെയ്നിൽ സന്ദർശനം നടത്തുന്നത്.

റഷ്യ–യുക്രെയ്ൻ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ യുദ്ധം അവസാനിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പ്രശ്ന പരിഹാര സാദ്ധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തി. യുദ്ധത്തിൽ ഇന്ത്യ ഒരിക്കലും നിഷ്പക്ഷ നിലപാട് അല്ല സ്വീകരിച്ചിട്ടുള്ളതെന്നും രാജ്യം എന്നും സമാധാനത്തിന്റെ പക്ഷത്താണെന്നും പ്രധാനമന്ത്രി പറഞ്ഞു. സംഘർഷം കുറയ്ക്കുന്നതിനായി സമാധാന ചർച്ചകൾക്കും നയതന്ത്രത്തിനും വേണ്ടി ഇന്ത്യ എല്ലായ്‍പ്പോഴും നടത്തിയിട്ടുള്ള ശ്രമങ്ങളെക്കുറിച്ചും മോദി സൂചിപ്പിച്ചു. യുദ്ധവും അക്രമവും ഒന്നിനും പരിഹാരമല്ലെന്ന് ആവർത്തിച്ച മോദി മേഖലയിൽ സ്ഥിരത ഉറപ്പാക്കുന്നതിനായി ക്രിയാത്മക ചർച്ചകൾ നടത്തേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി. ‘‘സമാധാന ശ്രമങ്ങളിൽ സജീവ പങ്കുവഹിക്കാൻ ഇന്ത്യ തയ്യാറാണെന്നു നിങ്ങൾക്ക് ഉറപ്പുനൽകാൻ ഞാനാഗ്രഹിക്കുന്നു. വ്യക്തിപരമായി എനിക്ക് ഇതിൽ എന്തെങ്കിലും പങ്കു വഹിക്കാൻ കഴിയുമെങ്കിൽ, ഒരു സുഹൃത്ത് എന്ന നിലയിൽ അതുചെയ്യുമെന്നു നിങ്ങൾക്ക് ഉറപ്പ് നൽകുന്നു’’– മോദി പറഞ്ഞു.

പോളണ്ട് സന്ദർശനത്തിന് ശേഷം ട്രെയിനിലാണ് മോദി യുക്രെയ്നിൽ എത്തിയത്. പോളണ്ട് പ്രധാനമന്ത്രി ഡോണൾഡ് ടസ്കുമായി മോദി കൂടിക്കാഴ്ച നടത്തി. റഷ്യ–യുക്രെയ്ൻ സംഘർഷം വലിയ ആശങ്കയുളവാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. യുദ്ധഭൂമിയിൽ ഒരു പ്രശ്നവും പരിഹരിക്കപ്പെടില്ല എന്നുള്ളതാണ് ഇന്ത്യയുടെ നിലപാട്.

നരേന്ദ്ര മോദിയുടെ കഴിഞ്ഞ മാസത്തെ റഷ്യൻ സന്ദർശനം പാശ്ചാത്യലോകത്തുണ്ടാക്കിയ കടുത്ത വിമർശനത്തിനു പരിഹാരമായാണ്
യുക്രെയ്ൻ സന്ദർശനമെന്ന ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഇരുസന്ദർശനങ്ങളും ഇന്ത്യ നേരത്തേതന്നെ ഉദ്ദേശിച്ചിരുന്നതാണെന്നു വിദേശകാര്യ മന്ത്രാലയം പറയുന്നു.

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....