അസമിൽ ഇനി ബീഫ് കഴിക്കണ്ട ; വിളമ്പുന്നതിനും കഴിക്കുന്നതിനും വിലക്കെന്ന് മുഖ്യമന്ത്രി

Date:

ന്യൂഡൽഹി; അസമിൽ ബീഫ് നിരോധിച്ച് സംസ്ഥാന സർക്കാർ. ഇതു സംബന്ധിച്ച നിയമഭേദഗതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു.  റസ്റ്ററന്റുകൾ, ഹോട്ടലുകൾ, പൊതുപരിപാടികൾ.എന്നിവിടങ്ങളിൽ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിക്കുന്നതാണ് പുതിയ നിയമഭേദഗതി. നേരത്തേ,  ക്ഷേത്രസമീപമുൾപ്പെടെ ബീഫ് നിരോധിച്ച നിയമമാണ് ഭേദഗതി ചെയ്തത്.

“റസ്റ്ററന്റുകൾ, ഹോട്ടലുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ബീഫ് ഉപഭോഗം സംബന്ധിച്ച നിലവിലെ നിയമം ശക്തമാണ്. എന്നാൽ റസ്റ്ററന്റുകൾ, ഹോട്ടലുകൾ, മതപരമോ സാമൂഹികമോ ആയ സമ്മേളനങ്ങൾ എന്നിവിടങ്ങളിൽ ബീഫ് കഴിക്കുന്നതിന് ഇതുവരെ നിരോധനം ഉണ്ടായിരുന്നില്ല. …
ഇനിമുതൽ പൊതുസ്ഥലങ്ങളിൽ ബീഫ് കഴിക്കുന്നത് പൂർണമായും നിരോധിക്കാൻ  തീരുമാനിച്ചു.’’– ഹിമന്ത ബിശ്വ ശർമ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡൽഹിയിലുള്ള ഹിമന്ത, ഓൺലൈനായാണ് മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത്.

Share post:

Popular

More like this
Related

‘കൊൽക്കത്തയിലേക്ക് ചാവേർ ബോംബുകളെ അയയ്ക്കും’ :  പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ

കൊൽക്കത്തയിൽ ചാവേർ ആക്രമണങ്ങൾക്ക് പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ...

അബദ്ധത്തിൽ അതിർത്തി കടന്ന് പാക്കിസ്ഥാൻ കസ്റ്റഡിയിലായ ബിഎസ്എഫ് ജവാനെ തിരിച്ച് അയച്ചു

ന്യൂഡൽഹി : അബദ്ധത്തിൽ അതിർത്തി കടന്നതിന് പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാൻ...

അരുണാചൽ പ്രദേശിൻ്റെ പേര് മാറ്റാൻ ചൈന ; എതിർത്ത് ഇന്ത്യ

ന്യൂഡൽഹി : അരുണാചൽ പ്രദേശിലെ നിരവധി സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ...