എം.ആർ. അജിത് കുമാറിനെതിരെ പരാതി നൽകി ഇന്‍റലിജന്‍സ് വിഭാഗം മേധാവി പി. വിജയൻ ; നടപടി വേണമെന്നും ആവശ്യം

Date:

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ പരാതി നൽകി ഇന്‍റലിജന്‍സ് വിഭാഗം മേധാവി പി. വിജയൻ. തനിക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന് അജിത് കുമാർ നൽകിയ മൊഴി കള്ളമാണെന്നാണ് വിജയൻ ഡിജിപിക്ക് സമർപ്പിച്ച പരാതിയിൽ പറയുന്നത്. ഇക്കാര്യത്തിൽ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഡിജിപിക്ക് ലഭിച്ച പരാതി തുടർനടപടികൾക്കായി സർക്കാറിന് കൈമാറി.

പിവി അൻവർ എംഎൽഎ അജിത് കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്താൻ സർക്കാർ ഡിജിപി എസ്. ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണസമിതിയെ നിയോ​ഗിച്ചിരുന്നു. ഈ സമിതിക്ക് മുന്നിലാണ് അജിത് കുമാർ പി. വിജയനെതിരേ മൊഴി നൽകിയത്. പി. വിജയന് കരിപ്പൂരിലെ സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് എസ്പി സുജിത് ദാസ് തന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു എഡിജിപിയുടെ മൊഴി. എന്നാൽ, സുജിത് ദാസ് ഇക്കാര്യം നിഷേധിച്ചു.

നേരത്തെ 2023 ൽ, പി വിജയനെ സസ്പെന്‍ഡ് ചെയ്യാൻ ഇടയാക്കിയതും എം.ആര്‍. അജിത് കുമാർ നൽകിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു. കോഴിക്കോട്ട് ട്രെയിനില്‍ തീവെച്ച സംഭവത്തില്‍ പ്രതിയുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന അന്വേഷണ റിപ്പോർട്ടിലായിരുന്നു സസ്പെൻഷൻ.  തുടർ അന്വേഷണത്തിൽ ഉന്നത ഉദ്യോ​ഗസ്ഥർ അജിത് കുമാറിന്റെ റിപ്പോർട്ട് തള്ളിയതോടെയാണ് സി വിജയൻ വീണ്ടും സർവ്വീസിൽ തിരിച്ചെത്തിയത്.

Share post:

Popular

More like this
Related

മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെതിരായ പരാതി പേഴ്സണൽ കാര്യമന്ത്രാലയത്തിന് കൈമാറി നിയമ മന്ത്രാലയം

ന്യൂഡൽഹി : സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ പരാതി...

ഉപരാഷ്ട്രപതിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തി; ജഗ്ദീപ് ധൻഖറിനെതിരെ വിമർശനവുമായി കപിൽ സിബൽ

ന്യൂഡൽഹി : സുപ്രീം കോടതിയുടെ സമീപകാല വിധിയെ വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ്...

കള്ളപ്പണ കേസിൽ ജഗൻ റെഡ്ഡിയുടെ 27.5 കോടി രൂപയുടെ ഓഹരികൾ കണ്ടുകെട്ടി ഇഡി

ഹൈദരാബാദ് : ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ...

കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം

കോന്നി : കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലു വയസ്സുകാരന്...