കവി സച്ചിദാനന്ദന്‍ പൊതുജീവിതം അവസാനിപ്പിക്കുന്നു ; പൊതുപരിപാടികൾക്ക് വിളിക്കാതിരിക്കണമെന്ന്‌ അഭ്യർത്ഥന

Date:

തൃശൂര്‍: കവിയും എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി ചെയര്‍മാനുമായ കെ.സച്ചിദാനന്ദന്‍ യാത്രയും പ്രഭാഷണങ്ങളും ഒഴിവാക്കി പൊതുജീവിതം അവസാനിപ്പിക്കുന്നു. സാഹിത്യഅക്കാദമി ചെയര്‍മാന്‍ പദവിയുടെ ടേം കഴിയുന്നത് വരെ അക്കാദമിയുടെ പരിപാടികളില്‍ പങ്കെടുക്കും. പതുക്കെ പതുക്കെ പൊതു ജീവിതം നിര്‍ത്തുകയാണെന്ന് ഫേസ് ബുക്ക് കുറിപ്പിലാണ് അദ്ദേഹം അറിയിച്ചത്.

ദയവായി തന്നെ പൊതുയോഗങ്ങള്‍ക്ക് വിളിക്കാതിരിക്കണമെന്നും പങ്കെടുക്കാതിരുന്നാല്‍ പരിഭവിക്കരുതെന്നും പറയുന്നു സച്ചിദാനന്ദന്‍. എഴ് വര്‍ഷം മുമ്പ് വന്ന താത്ക്കാലിക മറവിരോഗം അടുത്തിടെ തിരിച്ചുവന്നതും ചികില്‍സ തേടിയതും ഫേസ് ബുക്ക് കുറിപ്പില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഓര്‍മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം എഴുത്തില്‍ തുടരുമെന്നും അദ്ദേഹം പറയുന്നു.

സച്ചിദാനന്ദന്റെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

സുഹൃത്തുക്കളെ, ഞാന്‍ 7 വര്‍ഷം മുന്‍പു ഒരു താത്കാലികമറവി രോഗത്തിന്‌ ( transient global amnesia) വിധേയനായി രുന്നു .അന്നു മുതൽ മരുന്നും ( Levipil 500, twice a day) കഴിക്കുന്നുണ്ട്. പിന്നീട് അത് വന്നിരുന്നില്ല.എന്നാൽ നവമ്പര്‍ 1 ന് പുതിയ രീതിയില്‍ അത് തിരിച്ചു വന്നു. കാല്‍ മരവിപ്പ്, കൈ വിറയല്‍, സംസാരിക്കാന്‍ പറ്റായ്ക , ഓര്‍മ്മക്കുറവ്- ഇങ്ങിനെ അല്‍പ്പം നേരം മാത്രം നില്‍ക്കുന്ന കാര്യങ്ങള്‍. 5 ദിവസമായി ആശുപത്രിയില്‍. ഒക്ടോബർ മാസം നിറയെ യാത്രകളും പരിപാടികളും ആയിരുന്നു. Stress ആണ് ഈ രണ്ടാം അവതാരത്തിന് പ്രധാന കാരണം എന്ന് ഡോക്ടർമാര്‍. അതുകൊണ്ട്‌ പതുക്കെപ്പതു ക്കെ public life അവസാനിപ്പിക്കുന്നു. യാത്ര, പ്രസംഗം ഇവ ഒഴിവാക്കുന്നു. ക്രിസ്തുവും ബുദ്ധനും മുതൽ ആരുടെയും പ്രസംഗം കൊണ്ട്‌ ലോകം നന്നായിട്ടില്ല. അത് ഒരു സമയം പാഴാക്കുന്ന പരിപാടി മാത്രം എന്ന് 60 വർഷത്തെ അനുഭവം എന്നെ ബോദ്ധ്യ പ്പെടുത്തി. അതു കൊണ്ട്‌ എന്റെ ജീവന്‍ നില നിര്‍ത്തുന്ന കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളില്‍ മാത്രമേ ഇനി പങ്കെടുക്കൂ ; ഈ ടേം കഴിയും വരെ അക്കാദമിയുടെ ചില പരിപാടികളിലും. ദയവായി എന്നെ പൊതു യോഗങ്ങൾക്കു വിളിക്കാതിരിക്കുക. വന്നില്ലെങ്കില്‍ ദയവായി പരിഭവമില്ലാതെ അംഗീകരിക്കുക. ഓര്‍മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം ഞാന്‍ എഴുതും.എപ്പോൾ വേണമെങ്കിലും അവ ഇല്ലാതാകാം .

Share post:

Popular

More like this
Related

നടി മിനു മുനീർ‌ അറസ്റ്റിൽ.

കൊച്ചി: നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ 1 അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി...

റവാഡ ചന്ദ്രശേഖറിൻ്റെ നിയമനം നിയമാനുസൃതം ; കൂത്തുപറമ്പ് വെടിവെപ്പ് ഗൂഢാലോചനയിൽ പങ്കില്ലെന്ന് കെ കെ രാഗേഷ്

കണ്ണൂർ: സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ സർക്കാർ നിയമിച്ചത് നിയമാനുസൃതമെന്ന്...

തെലങ്കാന ഫാർമ പ്ലാൻ്റ് സ്ഫോടനത്തിൽ മരണസംഖ്യ 34 ആയി; ഇനിയും കൂടിയേക്കും

സംഗറെഡ്ഡി : തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ ഒരു ഫാർമസ്യൂട്ടിക്കൽ പ്ലാന്റിൽ തിങ്കളാഴ്ചയുണ്ടായ...

സയണിസ്റ്റുകളും ആർഎസ്എസും ഇരട്ടപെറ്റ മക്കൾ’- മുഖ്യമന്ത്രി പിണറായി വിജയൻ

.ഇസ്രയേലിലെ സയണിസ്റ്റുകളും ആർഎസ്എസും ഇരട്ടപെറ്റ മക്കളാണെന്ന് വിമർശനവുമായി പിണറായി വിജയൻ. സയണിസ്റ്റുകളുടെ...