ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള രൂപീകരണവേളയിൽ തമിഴ്നാട് ഡിഎംകെയും സ്റ്റാലിനേയും വാനോളം പുകഴ്ത്തി പിവി അൻവർ ;’രാജ്യത്ത് സോഷ്യലിസ്റ്റ് നിലപാടുള്ള പാർട്ടി ഡിഎംകെ’

Date:

മലപ്പുറം: രാജ്യത്ത് സോഷ്യലിസ്റ്റ് നിലപാടുള്ള പാർട്ടി ഡിഎംകെയാണെന്നും ആ ഡിഎംകെ നേതാക്കളുമായി ചർച്ച നടത്താനാണ് താൻ ചെന്നൈയിൽ പോയതെന്നും അല്ലാതെ, ആർഎസ്എസ് നേതാക്കളെ കാണാനല്ലെന്നും പിവി അൻവർ എംഎൽഎ. താൻ പ്രതിനിധാനം ചെയ്യാനുദ്ദേശിക്കുന്ന ഒരു സാമൂഹിക മുന്നേറ്റ സംവിധാനമായ ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള(ഡിഎംകെ) യുടെ മഞ്ചേരിയിൽ ചേർന്ന നയ രൂപീകരണ യോഗത്തിൽ സംസാരിക്കവെയാണ് അൻവർ ഡിഎംകെയും എംകെ സ്റ്റാലിനേയും വാനോളം പുകഴ്ത്തിയത്.

“ആർഎസ്എസിനെ തമിഴ്നാട്ടിൽ കയറി ഇരിക്കാൻ ഡിഎംകെ അനുവദിച്ചിട്ടില്ല. ബിജെപിയെ നോട്ടക്ക് പിന്നിൽ ആക്കിയ നേതാവിനെ ആണ് ഞാൻ തെരഞ്ഞുപോയത്. ഡിഎംകെയുമായുള്ള തന്‍റെ സഹകരണത്തെ തടയാൻ ശ്രമിക്കുകയാണ് ഫാസിസത്തിന്‍റെ മറ്റൊരു മുഖം. തന്നെ തള്ളിപ്പറയാൻ എംകെ സ്റ്റാലിനോട് ചിലര്‍ ആവശ്യപ്പെട്ടു. തമിഴ് നാട്ടിൽ സഖ്യകക്ഷികള്‍ക്ക് നിർലോഭം സീറ്റ് കൊടുത്തവരാണ് ഡിഎംകെ. ബിജെപി സർവ്വശക്തിയും എടുത്തു കോയമ്പത്തൂർ ഇറങ്ങിയപ്പോൾ സിപിഎമ്മിന് പാർട്ടിയുടെ ഉറച്ച കോട്ട കൊടുത്തവരാണ് ഡിഎംകെ. അതേസമയത്ത് തൃശ്ശൂരിൽ ബിജെപിക്ക് മുഖ്യമന്ത്രി പരവതാനി വിരിച്ചു കൊടുക്കുകയാണ് ചെയ്തത്.”

“ബിജെപിക്ക് പരവതാനി ഒരുക്കിയ ഇവരുടെ കൂടെയാണോ ബിജെപിയെ തുരുത്തിയ ഡി എം കെ യുടെ കൂടെയാണോ നില്‍ക്കേണ്ടത്? ഡിഎംകെയുടെ ആശിർവാദം വാങ്ങാനാണ് പോയത്.” “ഇത് രാഷ്ട്രീയ പാർട്ടി അല്ല.” – ഇടയ്ക്കെല്ലാം പിവി അൻവർ ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു.

ഉപതെരഞ്ഞെടുപ്പിൽ സിപിഎം-ബിജെപി കൂട്ടുകെട്ട് ഉറപ്പിച്ചിരിക്കുകയാണെന്ന് പിവി അൻവര്‍ ആരോപിച്ചു. പാലക്കാട്‌ മണ്ഡലം ബിജെപിക്ക് ഉറപ്പിച്ചു കഴിഞ്ഞു. അവിടെ ബിജെപിക്ക് സിപിഎം വോട്ട് ചെയ്യും. അതിന് പകരം ചേലക്കരയിൽ ബിജെപി സിപിഎമ്മിന് വോട്ട് ചെയ്യും.

മുഖ്യമന്ത്രി പിണറായി വിജയനും എഡിജിപി അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ മുൻ ആരോപണങ്ങൾ ഇവിടെയും തുടര്‍ന്നു പിവി അൻവര്‍.

അജിത് കുമാറിനെയും ശശിയെയും തൊട്ടാൽ എന്താണ് സംഭവിക്കുക എന്ന് കൃത്യമായി അറിയുന്ന ആളാണ് മുഖ്യമന്ത്രി. ശശിക്ക് മുഖ്യമന്ത്രി ക്‌ളീൻ ചിറ്റ് കൊടുത്തത് എഡിജിപിക്ക് എതിരായി അന്വേഷണം നടത്തിയവർക്കുള്ള സന്ദേശമായിരുന്നു. തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ടും കരിപ്പൂർ സ്വർണ്ണം പൊട്ടിക്കൽ ആരോപണങ്ങളും അൻവർ ആവർത്തിച്ചു.

കേരളത്തിൽ 15-ാം ജില്ല വേണം, മലബാറിനോടുള്ള അവഗണന അവസാനിപ്പിക്കണം’ യോഗത്തിൽ നയപ്രഖ്യാപനത്തിനും അൻവർ തുടക്കമിട്ടു

PV Anwar praised Tamil Nadu DMK and Stalin during the formation of Democratic Movement of Kerala;
‘DMK is a socialist party in the country’

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...