നീലേശ്വരം വെടിക്കെട്ട് അപകടം: മരണസംഖ്യ നാലായി ; ചെറുവത്തൂർ സ്വദേശിയായ 19 കാരനും ജീവൻ നഷ്ടമായി

Date:

കാസർഗോഡ് : നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് (19) മരിച്ചു. ഇതോടെ മരണസംഖ്യ നാലായി. 60 ശതമാനത്തിലേറെ പൊള്ളലേറ്റ ഷിബിൻ രാജ് ഗുരുതരാവസ്ഥയിലായിരുന്നു.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊല്ലംപാറയിലെ ബിജു, കിണാവൂർ സ്വദേശി രതീഷ്, കിണാവൂർ റോഡിലെ സി.സന്ദീപ് എന്നിവരാണു മരിച്ച മറ്റു മൂന്നുപേർ. ബിജു ഞായറാഴ്ച രാത്രി 10 മണിയോടെയും രതീഷ് ഞായറാഴ്ച്ച പുലർച്ചെയും കിണാവൂരിലെ സന്ദീപ് ശനിയാഴ്ച വൈകിട്ടുമാണ് മരിച്ചത്.

ഒക്‌ടോബർ 28ന് അർധരാത്രി നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ കളിയാട്ടത്തിനിടെയാണ് വെടിക്കെട്ടപകടം ഉണ്ടായത്. അപകടത്തിൽ 154 പേർക്ക് പരുക്കേറ്റിരുന്നു. കൂടുതൽ പൊള്ളറ്റേവർ മംഗളൂരു, കാസർകോട്, കാഞ്ഞങ്ങാട്, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിലുമാണ് ചികിത്സയിലുള്ളത്.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...