പാചക വാതക വില മേലോട്ട്; വിമാന ഇന്ധനത്തിനും വര്‍ദ്ധന

Date:

ന്യൂഡല്‍ഹി: വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന ചാചക വാതകത്തിന്റെ വില വര്‍ദ്ധിപ്പിച്ചു. ഹോട്ടലുകളിലും റെസ്റ്റോറന്റുകളും ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വില 6.5 രൂപ കൂടി 1,652.50 രൂപയായി.

പുതുക്കിയ നിരക്കില്‍ വാണിജ്യ സിലിണ്ടറിന് മുംബൈയില്‍ 1,605 രൂപയും കൊല്‍ക്കത്തയില്‍ 1,764.50 രൂപയും ചെന്നൈയില്‍ 1,817 രൂപയുമാണ് വില.

ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന പാചക വാതകത്തിന്റെ നിരക്കില്‍ മാറ്റമില്ല. സിലിണ്ടറിന് 803 രൂപയാണ് വില.

ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ (എടിഎഫ്) വില കിലോലിറ്ററിന് 1,827.34 രൂപ അഥവാ 1.9 ശതമാനം വര്‍ധിപ്പിച്ചു. ഡല്‍ഹിയില്‍ കിലോലിറ്ററിന് വില 97,975.72 രൂപയായി. ജെറ്റ് ഇന്ധന നിരക്കില്‍ തുടര്‍ച്ചയായി രണ്ടാം മാസമാണ് വില വര്‍ദ്ധിക്കുന്നത്. എടിഎഫ് വില ജൂലൈ ഒന്നിന് 1.2 ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു.

Share post:

Popular

More like this
Related

നെടുമ്പാശ്ശേരിയില്‍ യുവാവിനെ കാറിടിപ്പിച്ചു കൊന്ന സംഭവം ; സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക്  സസ്‌പെന്‍ഷൻ

കൊച്ചി : നെടുമ്പാശ്ശേരിയില്‍ യുവാവിനെ കാറിടിപ്പിച്ചു കൊന്ന സംഭവത്തില്‍ രണ്ട് സിഐഎസ്എഫുകാർക്ക്...

ത്രാലില്‍ ഏറ്റുമുട്ടല്‍; മൂന്ന് ജെയ്‌ഷെ ഭീകരരെ വധിച്ച് സുരക്ഷാസേന

(Photo Courtesy : X) ശ്രീനഗർ: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ...

കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം; ബിജെപി മന്ത്രി വിജയ് ഷായ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിനു പകരം ചോദിച്ച ഓപ്പറേഷൻ സിന്ദൂറിൽ മുൻനിരയിലുണ്ടായിരുന്ന...