[ Photo Courtesy : X ]
വാഷിങ്ടണ്‍: സ്വന്തം കാംപയിന്‍ മാനേജരായിരുന്ന സൂസി വൈല്‍സിനെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആക്കി പ്രഖ്യാപിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് ചരിത്രത്തിൽ ഈ സ്ഥാനമലങ്കരിക്കുന്ന ആദ്യവനിതയാണ് അറുപത്തേഴുകാരിയായ സൂസി. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്തേക്കെത്തുന്ന ആദ്യവനിത എന്ന സ്ഥാനം സൂസി അര്‍ഹിക്കുന്നതാണെന്ന് വ്യാഴാഴ്ചത്തെ പ്രഖ്യാപനത്തിന് ശേഷം ട്രംപ് വ്യക്തമാക്കുകയും ചെയ്തു.
“മഹത്തായ രാഷ്ട്രീയ വിജയങ്ങള്‍ നേടാന്‍ സൂസി വൈല്‍സ് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. 2016-ലേയും 2020-ലേയും വിജയകരമായ പ്രചാരണങ്ങളിൽ അവര്‍ നിര്‍ണായക പങ്കുവഹിച്ചു.” – ട്രംപ് വ്യക്തമാക്കി. കരുത്തുറ്റ, മിടുക്കിയായ സാര്‍വത്രികമായി അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്ന വ്യക്തിയാണ് സൂസി എന്ന് ട്രംപ് അഭിപ്രായപ്പെട്ടു.