കുവൈറ്റ് തീപ്പിടുത്തം : സഹായ വാഗ്ദാനവുമായി ഇന്ത്യ

Date:

കുവൈറ്റിലെ അതിദാരുണമായ തീപ്പിടുത്തത്തിൽ ദു:ഖം രേഖപ്പെടുത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും. സംഭവത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതോടൊപ്പം മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കും സഹായ വാഗ്ദാനങ്ങൾ നൽകാനും രണ്ടു പേരും മറന്നില്ല.

കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ആദർശ് സ്വൈക സംഭവസ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചതായി ജയശങ്കർ പറഞ്ഞു. “ സംഭവത്തിൽ ദാരുണമായി ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഗാധമായ അനുശോചനം. പരിക്കേറ്റവർ പെട്ടെന്ന് തന്നെ പൂർണ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു. ഇക്കാര്യത്തിൽ ബന്ധപ്പെട്ട എല്ലാവർക്കും ഞങ്ങളുടെ എംബസി പൂർണ്ണ സഹായം നൽകും.” അദ്ദേഹം പറഞ്ഞു.

കുവൈത്തിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ദുരിതബാധിതരെ സഹായിക്കാൻ അവിടത്തെ അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. “കുവൈത്ത് സിറ്റിയിലുണ്ടായ തീപിടുത്തം ദുഃഖകരമാണ്. എൻ്റെ ചിന്തകൾ അവരുടെ അടുത്തവരും പ്രിയപ്പെട്ടവരുമായ എല്ലാവരുടെയും കൂടെയാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.” ട്വിറ്റർ എക്‌സിൽ അദ്ദേഹം കുറിച്ചു.

പരിക്കേറ്റവരെ കൊണ്ടുപോയ മൂന്ന് ആശുപത്രികൾ സ്വൈക സന്ദർശിക്കുകയും ഇന്ത്യൻ അധികാരികളുടെ പൂർണ്ണ പിന്തുണ അവർക്ക് ഉറപ്പുനൽകുകയും ചെയ്തതായി ഇന്ത്യൻ എംബസി എക്‌സ്-ലെ പോസ്റ്റുകളിൽ പറയുന്നു.

പരിക്കേറ്റ് മുബാറക് അൽ-കബീർ ആശുപത്രിയിലേക്ക് കൊണ്ടുപോയ പതിനൊന്ന് ഇന്ത്യൻ പൗരന്മാരിൽ അവരിൽ 10 പേരെ വൈകുന്നേരത്തോടെ വിട്ടയക്കുമെന്ന് പ്രതീക്ഷിക്കുന്നു. പരിക്കേറ്റ ആറ് പേരെ കൂടി ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരിൽ നാല് പേരെ പിന്നീട് വിട്ടയച്ചു, ഒരാളെ ജഹ്‌റ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ 30 ലധികം ഇന്ത്യക്കാരെ അൽ-അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവരിൽ ഭൂരിഭാഗവും അപകടനില തരണം ചെയ്തവരാണെന്ന് അധികൃതർ അറിയിച്ചു.

ആവശ്യമായ നടപടികൾക്കും അടിയന്തര വൈദ്യസഹായത്തിനുമായി കുവൈറ്റ് നിയമപാലകരുമായും അഗ്നിശമനസേനയുമായും ആരോഗ്യ അധികാരികളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യൻ എംബസി എക്‌സിൽ ഒരു പോസ്റ്റിൽ അറിയിച്ചു.

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...