ഹൗസ് സര്‍ജന്‍മാർക്കും റെസിഡന്റ് ഡോക്ടര്‍മാർക്കും സ്റ്റൈപന്റ് വര്‍ദ്ധന

Date:

സംസ്ഥാനത്ത് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേയും ദന്തല്‍ കോളേജുകളിലേയും ഹൗസ് സര്‍ജന്‍മാരുടേയും റെസിഡന്റ് ഡോക്ടര്‍മാരുടേയും സ്റ്റൈപന്റ് വര്‍ദ്ധിപ്പിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തിലാകുന്ന തരത്തിലാണ് ഉത്തരവിറക്കിയത്.

മെഡിക്കല്‍, ദന്തല്‍ വിഭാഗം ഹൗസ് സര്‍ജന്‍മാരുടെ സ്റ്റൈപന്റ് 27,300 രൂപയാക്കി ഉയർത്തി. ഒന്നാം വര്‍ഷ മെഡിക്കല്‍, ദന്തല്‍ വിഭാഗം പി.ജി. ജൂനിയര്‍ റസിഡന്റുമാര്‍ക്ക് 57,876 രൂപയും രണ്ടാം വര്‍ഷ ജൂനിയര്‍ റസിഡന്റുമാര്‍ക്ക് 58,968 രൂപയും മൂന്നാം വര്‍ഷ ജൂനിയര്‍ റസിഡന്റുമാര്‍ക്ക് 60,060 രൂപയുമായിരിക്കും ഇനി മുതൽ സ്റ്റൈപന്റ്.

മെഡിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി പി.ജി. ഒന്നാം വര്‍ഷ സീനിയര്‍ റെസിഡന്റുമാര്‍ക്ക് 68,796 രൂപയും രണ്ടാം വര്‍ഷ സീനിയര്‍ റെസിഡന്റുമാര്‍ക്ക് 70,980 രൂപയും മൂന്നാം വര്‍ഷ സീനിയര്‍ റെസിഡന്റുമാര്‍ക്ക് 73,164 രൂപയുമാക്കി. മെഡിക്കല്‍ ബോണ്ടഡ് പോസ്റ്റിംഗിലെ സീനിയര്‍ റസിഡന്റുമാര്‍ക്ക് 76,440 രൂപയും ദന്തല്‍ ബോണ്ടഡ് പോസ്റ്റിംഗിലെ സീനിയര്‍ റസിഡന്റുമാര്‍ക്ക് 73,500 രൂപയും കോണ്ട്രാക്ട് പോസ്റ്റിംഗ് സീനിയര്‍ റെസിഡന്റുമാര്‍ക്ക് 73,500 രൂപയും സ്റ്റൈപന്റ് ലഭിക്കും.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...