ബ്രൂസെല്ല വൈറസ് രോഗത്തിനെതിരെ ജാഗ്രതാ നിർദ്ദേശവുമായി ഒമാൻ

Date:

മസ്കറ്റ് : ‘ബ്രൂസെല്ല വൈറസ് രോഗത്തിനെതിരെ ജാഗ്രതാ നിർദ്ദേശവുമായി ഒമാൻ.. വളർത്തു മൃ​ഗങ്ങളോട് അടുത്തിടപെടുന്നവർ കൂടുതൽ ജാ​ഗ്രത പുലർത്തണമെന്ന് ആരോ​ഗ്യമന്ത്രാലയം നിർദ്ദേശിച്ചു.. ​മൃ​ഗങ്ങളുടെ പാൽ തിളപ്പിക്കാതെ ഉപയോ​ഗിക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി. ആട്, ഒട്ടകം, പശു തുടങ്ങിയ വളർത്തു മൃ​ഗങ്ങളുമായി അടുത്തിടപെടുന്നതിലൂടെയാണ് ബ്രൂസെല്ല വൈറസ് മനുഷ്യ ശരീരത്തിലെത്തുന്നത്. തിളപ്പിക്കാത്ത പാലും പാകംചെയ്യാത്ത പാലുല്പന്നങ്ങളും വൈറസ് ബാധിതമാകാം.. പന്നി, നായ തുടങ്ങിയ മൃഗങ്ങളിൽ നിന്നും വൈറസ് പടരാം. മൃ​ഗങ്ങളുടെ വായിൽ നിന്നുള്ള സ്രവം മനുഷ്യശരീരത്തിൽ പകടരുമ്പോഴും വൈറസ് ബാധക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ആരോ​ഗ്യമന്ത്രാലയം വിശദീകരിച്ചു..

വൈറസ് പടർത്തുന്ന ബ്രൂസെല്ലോസിസ് രോ​ഗം ചിലയിടങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.. പനി, പേശീ വേദന, സന്ധി വേദന, പുറം വേദന തുടങ്ങിയവയാണ് പ്രധാന രോ​ഗ ലക്ഷണങ്ങൾ.. ക്ഷീണം, അലസത, വിറയൽ, വിശപ്പില്ലായ്മ, തലവേദന എന്നിവയും രോ​ഗിക്കുണ്ടാകും.. രാജ്യത്തെ പൗരന്മാരും താമസക്കാരും ജാ​ഗ്രത പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു..

രോ​ഗ ലക്ഷണമുള്ളവർ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറെ കാണണം. മൃ​ഗങ്ങളുമായി സമ്പർക്കമുണ്ടായ വിവരങ്ങൾ മറച്ചുവെയ്ക്കരുതെന്നും മന്ത്രാലയം നിർദ്ദേശിച്ചു. ‘

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....