മഴക്കാലമാണ് എലിപ്പനിയെ സൂക്ഷിക്കണം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Date:

മഴക്കാലത്ത് വളരെ വേഗത്തിൽ പടർന്ന് പിടിക്കുന്ന രോഗമാണ് എലിപ്പനി. ശുദ്ധമല്ലാത്ത വെള്ളതിലൂടെയാണ് രോഗം പടരുന്നത്. സംസ്ഥാനത്ത് ഇപ്പോഴെ പലയിടങ്ങളിലായി മഞ്ഞപ്പിത്തം റിപ്പോർട്ടു ചെയ്തിട്ടുണ്ട് , ഇതിന് പിന്നാലെയാണ് അതിശക്തമായ മഴയുടെ വരവ്. വെള്ളക്കെട്ടുകളും പരിസരം ശുചിത്വമില്ലാത്തതുമൊക്കെ എലിപ്പനിക്ക് വഴിവെച്ചേക്കാം..

എന്താണ് എലിപ്പനി?

എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസ് ഒരു ജന്തുജന്യ രോ​ഗമാണ്. എലികളുടെ മൂത്രത്തിലൂടെ ആണ് ഈ രോ​ഗം പടരുന്നത്. ഇതിലൂടെ പുറത്ത് വരുന്ന രോ​ഗാണുക്കളാണ് മനുഷ്യരിൽ ഈ രോ​ഗം പട‍ർത്തുന്നത്. രോ​ഗബാധയുള്ള എലിയുടെ പൊറലിലൂടെയോ അല്ലെങ്കിൽ കടിച്ചാലും ഈ രോ​ഗം പടരാം. എലികൾക്ക് പുറമെ അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നവര്‍ക്കും ഈ രോഗം ഉണ്ടാകാം. മനുഷ്യരുടെ കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെയും രോ​ഗം പടരാം

പ്രധാന ലക്ഷണങ്ങൾ

അതിശക്തമായ പനിയാണ് പ്രധാന ലക്ഷണങ്ങളിലൊന്ന്. കൂടാതെ പനിയ്ക്ക് ഒപ്പം വിറയലും ഉണ്ടാകും. പനി ഇല്ലാതെ കുളിര് തോന്നിയാലും ശ്രദ്ധിക്കണം. . കഠിനമായ തലവേദന, പേശി വേദന, കാല്‍മുട്ടിന് താഴെ വേദന, നടുവേദന, കണ്ണിന് ചുവപ്പു നിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞ നിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തില്‍ പോവുക എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കിലും സൂക്ഷിക്കേണ്ടതാണ്. എലിപ്പനി ഗുരുതരമായാൽ ശരീരത്തിലെ ആന്തരിക അവയവങ്ങളെ അത് ബാധിക്കാം.

സമ്പർക്കത്തിലൂടെ പകരുമോ ?

മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് കാര്യമായി രോഗം പടരില്ല. മനുഷ്യരെ ബാധിക്കുന്ന ലെപ്‌റ്റോസ്‌പൈറോസിസ് ബാക്ടീരിയകൾ അത്ര ശക്തമല്ല. വായുവിലൂടെ ഈ രോഗം പടരില്ല. രോഗം ബാധിച്ച വ്യക്തിയുടെ രക്തംപുരണ്ടതോ മൂത്രത്താല്‍ കുതിര്‍ന്നതോ ആയ തുണികള്‍ കൈകാര്യം ചെയ്യുന്ന വ്യക്തികൾ രോഗ ബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.

എങ്ങനെ പ്രതിരോധിക്കാം

മഴക്കാലത്ത് വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുകയാണ് ഏറ്റവും പ്രധാനമായും ചെയ്യേണ്ടത്. മലിനജലത്തിലോ അല്ലെങ്കിൽ മഴ വെള്ളത്തിലോ ഇറങ്ങേണ്ട സാഹചര്യമുണ്ടായാൽ കാലുകളും കൈകളുമൊക്കെ വ്യത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകണം. കെട്ടി നിൽക്കുന്ന വെള്ളത്തിൽ ഒരു കാരണവശാലും കുട്ടികളെ ഇറക്കരുത്. വെള്ളത്തിൽ ഇറങ്ങേണ്ട സാഹചര്യമുണ്ടാകുകയാണെങ്കിൽ ഗ്ലൌസുകൾ ഉപയോഗിക്കാൻ ശ്രമിക്കുക.

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...