എം പിയായി ; സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​നാ​വാ​തെ എ​ൻ​ജി​നീ​യ​ർ റാ​ഷി​ദും അ​മൃ​ത്പാ​ൽ സി​ങ്ങും

Date:

ന്യൂ​ഡ​ൽ​ഹി: ലോകസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിന് ജയിച്ച് കയറി എം പിയായി. പക്ഷെ, സത്യപ്രതിജ്ഞ ചെയ്യാനായില്ല എൻ​ജി​നീ​യ​ർ റാ​ഷി​ദിനും അ​മൃ​ത്പാ​ൽ സി​ങ്ങിനും. രണ്ടു പേരും ജയിലിലാണ്.
ജാ​മ്യം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് കഴിഞ്ഞ സ​ത്യ​പ്ര​തി​ജ്ഞ ദിനത്തിൽ ഇവർക്ക് ഹാജരാകാനായില്ല.

അ​ബ്ദു​ൽ റാ​ഷി​ദ് ശൈ​ഖ് എ​ന്ന എ​ൻ​ജി​നീ​യ​ർ റാ​ഷി​ദ് ബാ​രാ​മു​ല്ല​യി​ൽ നി​ന്ന് ര​ണ്ടു​ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ലാണ് വി​ജ​യി​ച്ചത്. നി​ല​വി​ൽ തീഹാ​ർ ജ​യി​ലി​ലാ​ണ്. തീ​വ്ര​വാ​ദ​ത്തി​ന് ഫ​ണ്ട് ന​ൽ​കി​യെ​ന്നാ​രോ​പി​ച്ച് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ.​ഐ.​എ) യു.​എ.​പി.​എ നി​യ​മ​പ്ര​കാ​ര​മാ​ണ് റാ​ഷി​ദി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​ സമയം ഇ​ട​ക്കാ​ല ജാ​മ്യ​ത്തി​നാ​യി ഡ​ൽ​ഹി കോ​ട​തി​യെ സ​മീ​പി​ച്ചു​വെ​ങ്കി​ലും എ​ൻ.​ഐ.​എ, ജാ​മ്യം ന​ൽ​ക​രു​തെ​ന്ന് ആ​വ​ശ്യമുന്നയിച്ചു. ക​ഴി​ഞ്ഞ​ദി​വ​സം കേ​സ് പ​രി​ഗ​ണി​ച്ച കോ​ട​തി എ​ൻ.​ഐ.​എ​​ക്ക് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​ൻ ജൂ​ലൈ ഒ​ന്നു​വ​രെ സ​മ​യം ന​ൽ​കി​.

പ​ഞ്ചാ​ബി​ലെ ഖ​ദൂ​ർ സാ​ഹി​ബ് മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് 1.97 ല​ക്ഷം വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടയാളാണ് അമൃ​ത്പാ​ൽ സി​ങ്ങ്. തീ​പ്പൊ​രി പ്ര​ഭാ​ഷ​ക​നും വാ​രി​സ് പ​ഞ്ചാ​ബ് ദേ ​നേ​താ​വു​മാ​യ അ​മൃ​ത്പാ​ൽ​സി​ങ് ദേ​ശീ​യ സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം അ​സ​മി​ലെ ദി​ബ്രു​ഗാ സെൻട്രൽ ജ​യി​ലി​ലാണ്.

അ​നു​യാ​യി​ക​ളെ മോ​ചി​പ്പി​ക്കാ​ൻ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മി​ച്ച​ത​ട​ക്കം നി​ര​വ​ധി കേ​സു​ക​ളാണ് അ​മൃ​ത്പാ​ൽ സി​ങ്ങി​നെ​തി​രെയുള്ളത്. സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ ത​ട​വി​ൽ​നി​ന്ന് താ​ൽ​ക്കാ​ലി​ക​മാ​യി മോ​ചി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​ങ് പ​ഞ്ചാ​ബ് സ​ർ​ക്കാ​റി​ന് ക​ത്തെ​ഴു​തി​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം എം.​പി ശ​ശി ത​രൂ​ർ (കോ​ൺ​ഗ്ര​സ്), ബ​സി​ർ​ഹ​ത്ത് എം.​പി ശൈ​ഖ് നൂ​റു​ൽ ഇ​സ്‍ലാം, അ​സ​ൻ​സോ​ൾ എം.​പി ശ​ത്രു​ഘ്ന​ൻ സി​ൻ​ഹ (ടി.​എം.​സി) എ​ന്നി​വ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തിട്ടില്ല. പേ​രു​വി​ളി​ച്ചെ​ങ്കി​ലും ഇ​വ​രാ​രും സ​ഭ​യി​ൽ ഹാജരായി​രു​ന്നി​ല്ല. ഘ​ട്ട​ലി​ൽ നി​ന്നു​ള്ള ദീ​പ​ക് അ​ധി​കാ​രി (ടി.​എം.​സി) ബു​ധ​നാ​ഴ്ച എം.​പി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

Share post:

Popular

More like this
Related

ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി

പാക്കോട് : യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട്...

‘അച്ഛന് അസുഖം വന്നപ്പോൾ ഗോമൂത്രം കുടിപ്പിച്ചു, 15 മിനുട്ട് കൊണ്ട് പനിമാറി’ ; വിചിത്രവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ

ചെന്നൈ: ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന അവകാശവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ...

വയനാട് എൻ എം വിജയന്റെ ആത്മഹത്യ; മുൻകൂർ ജാമ്യം ലഭിച്ച കോൺ​ഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരാകും

കൽപറ്റ: എൻ.എം.വിജയന്‍റെ ആത്മഹത്യ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യംചെയ്യലിന്...