ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ നീക്കത്തിന് തിരിച്ചടി; പണ്ടാരഭൂമി ഏറ്റെടുക്കൽ നിർത്തിവെക്കണമെന്ന ഇടക്കാല ഉത്തരവ് നീട്ടി

Date:

കൊച്ചി: ലക്ഷ‍ദ്വീപിൽ ജനങ്ങൾ കൃഷി ചെയ്ത് താമസിക്കുന്ന പണ്ടാരഭൂമി ഏറ്റെടുക്കാൻ ശ്രമിച്ച അഡ്മിനിസ്ട്രേഷൻ നടപടികൾക്ക് തിരിച്ചടി. പരാതിക്കാരുടെ ഭൂമി പിടിച്ചെടുക്കുന്ന നടപടികൾ നിർത്തിവെക്കണമെന്നുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി രണ്ടുമാസത്തേക്ക് നീട്ടി. ഹരജി ജൂലൈ രണ്ടിന് വീണ്ടും പരിഗണിക്കും.

ലക്ഷദ്വീപിലെ മുഴുവൻ പണ്ടാരഭൂമിയും പിടിച്ചെടുക്കണമെന്ന് ജില്ലാ കളക്ടർ കഴിഞ്ഞ വ്യാഴാഴ്ച ഉത്തരവിറക്കിയിരുന്നു. പണ്ടാരഭൂമി സർക്കാറിന്‍റേതാണെന്നും മുൻകാലങ്ങളിൽ ജനങ്ങൾക്ക് കൃഷിയാവശ്യത്തിനായി പാട്ടത്തിന് നൽകിയതാണെന്നും സർക്കാറിന് ആവശ്യമുള്ളപ്പോൾ തിരിച്ചെടുക്കാം എന്നുമൊക്കെയായിരുന്നു കലക്ടറുടെ ഉത്തരവിലുണ്ടായിരുന്നത്. ഇതിനെതിരെ പരാതിക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

നഷ്ടപരിഹാരമില്ലാതെ ഭൂമി ഏറ്റെടുക്കാനാണ് അധികൃതരുടെ നീക്കം. റോഡുകൾ, ആശുപത്രികൾ, സ്കൂളുകൾ തുടങ്ങിയവയുടെ നിർമ്മാണത്തിനും വികസനത്തിനുമാണ് ഭൂമി തിരിച്ചുപിടിക്കുന്നതെന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ വിശദീകരണം.

പണ്ടാരഭൂമി ഏറ്റെടുക്കലിനെതിരെ 2023 ഡിസംബറിലാണ് ആദ്യം ഹരജി നൽകിയതും ഇടക്കാല ഉത്തരവ് വന്നതും. ജസ്റ്റിസ് വിജു എബ്രഹാമാണ് ഹരജി പരിഗണിക്കുന്നത്.

Share post:

Popular

More like this
Related

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...