News Week
Magazine PRO

Company

എ.ടി.എം പണമിടപാടിന് ഇനിയും ചെലവേറും; ചാർജ് ഉയർത്താൻ ആർ.ബി.ഐ

Date:

.ടി.എം ഇടപാടുകൾക്ക് ഇനി ​ചാർജേറും. കോൺഫെഡറേഷൻ ഓഫ് എ.ടി.എം ഇൻഡസ്ട്രി ഇന്റർചേഞ്ച് ഫീ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആർ.ബി.ഐയേയും നാഷണൽ പേയ്മെന്റസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയേയും സമീപിച്ചു കഴിഞ്ഞു.

ഇന്റർചെഞ്ച് ഫീസ് 23 രൂപയാക്കി വർദ്ധിപ്പിക്കണമെന്നാണ് കോൺഫെഡറേഷൻ ഓഫ് എ.ടി.എം ഇൻഡസ്ട്രിയുടെ ആവശ്യം. കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ബാങ്കുകൾ തമ്മിൽ ഇൗടാക്കുന്ന നിരക്കാണ് ഇന്റർചെയ്ഞ്ച് ഫീസ്.

അക്കൗണ്ടുള്ള ബാങ്കിലെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് മറ്റൊരു ബാങ്കിന്റെ എ.ടി.എം കൗണ്ടറിൽ നിന്നും ഉപഭോക്താവ് പണം പിൻവലിച്ചാൽ ഡെബിറ്റ് കാർഡ് നൽകിയ ബാങ്ക് പണം പിൻവലിക്കപ്പെട്ട എ.ടി.എമ്മിന്റെ ഉടമസ്ഥരായ ബാങ്കിന് നിശ്ചിത തുക നൽകണം. ഇതാണ് ഇൻറർചെയ്ഞ്ച് ഫീസ് എന്ന പേരിൽ അറിയപ്പെടുന്നത്. ഇതിൽ വർദ്ധന വേണമെന്നാണ് പുതിയ ആവശ്യം.

2021ലാണ് അവസാനമായി ഇന്റർചെയ്ഞ്ച് ഫീസ് കൂട്ടിയത്. അന്ന് 15 രൂപയിൽ നിന്നും 17 രൂപയാക്കിയാണ് ഉയർത്തിയത്. ഇന്റർചെയ്ഞ്ച് ഫീസായി പരമാവധി ഈടാക്കാവുന്ന തുക 20ൽ നിന്നും 21 രൂപയായും വർദ്ധിപ്പിച്ചിരുന്നു. നിലവിൽ സൗജന്യ എ.ടി.എം ഇടപാടുകൾക്ക് ബാങ്കുകൾ പരിധി നിശ്ചയിച്ചിട്ടുണ്ട്. മെട്രോ നഗരങ്ങളിൽ പരമാവധി അഞ്ച് എ.ടി.എം ഇടപാടുകൾ വരെ നടത്താം. മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകളിലാണെങ്കിൽ പരമാവധി മൂന്ന് ഇടപാടുകൾ മാത്രമേ സൗജന്യമായി നടത്താനാവു.

Share post:

Popular

More like this
Related

മുനമ്പം വിഷയത്തിൽ കേന്ദ്രത്തിന്റെ കള്ളി വെളിച്ചത്തായി, സമരസമിതിയെ അടക്കം ബിജെപി വഞ്ചിച്ചു: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: വഖഫ് നിയമവും മുനമ്പവും തമ്മിൽ ബന്ധമില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു...

മുനമ്പം സന്ദർശിച്ച് കേന്ദ്രമന്ത്രി ; മുഖം തെളിയാതെ സമരസമിതി

കൊച്ചി: കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിൻ്റെ മുനമ്പം സന്ദര്‍ശനത്തിൽ ഒട്ടേറെ പ്രതീക്ഷകളായിരുന്നു സമരസമിതിക്കുണ്ടായിരുന്നത്....

നാഷണൽ ഹെറാൾഡ് കേസ്: സോണിയയ്ക്കും രാഹുലിനും എതിരെ കുറ്റപ്പത്രം സമർപ്പിച്ച് ഇഡി

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ...