രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്; പ്രമേയം പാസാക്കി കോൺഗ്രസ് പ്രവർത്തകസമിതി

Date:

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്

രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവാക്കാൻ പ്രമേയം പാസാക്കി കോൺഗ്രസ് പ്രവർത്തകസമിതി. സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് പ്രമേയം പാസാക്കിയ വിവരം അറിയിച്ചത്.
പ്രമേയത്തെ പ്രവർത്തകസമിതിയിൽ എല്ലാവരും അനുകൂലിച്ചുവെന്നും വേണുഗോപാൽ പറഞ്ഞു.

പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ ആശയങ്ങൾ അവതരിപ്പിക്കാൻ ഏറ്റവും യോഗ്യൻ രാഹുലാണെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. എൻ.ഡി.എയുടെ സത്യപ്രതിജ്ഞക്ക് ഇന്ത്യയിലുള്ള രാഷ്ട്രീയക്കാരെ ക്ഷണിക്കാതെ വിദേശത്തുള്ള രാഷ്ട്രതലവൻമാരെ മാത്രം ക്ഷണിച്ച മോദിയുടെ നടപടിയേയും കെ.സി വേണുഗോപാൽ വിമർശിച്ചു. അതേസമയം, പ്രതിപക്ഷ നേതാവാകാൻ രാഹുൽ സമ്മതിച്ചോയെന്ന ചോദ്യത്തിന് അദ്ദഹം ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നായിരുന്നു മറുപടി

കോൺഗ്രസിന്റെ തിരിച്ചുവരവ് ആരംഭിച്ചു. നാല് മാസം മുമ്പുണ്ടായിരുന്ന അന്തരീക്ഷമല്ല പ്രവർത്തകസമിതിയിൽ ഇപ്പോഴുള്ളതെന്നും വേണുഗോപാൽ പറഞ്ഞു. പ്രവർത്തകസമിതിയുടെ അഭ്യർത്ഥന രാഹുൽ കേൾക്കുമെന്നും അദ്ദേഹം പ്രതിപക്ഷ നേതാവാകുമെന്നും രാജ്യസഭ എം.പി പ്രമോദ് തിവാരിയും കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുലെടുത്ത അദ്ധ്വാനത്തേയും പ്രവർത്തകസമിതി അഭിനന്ദിച്ചു. യുവാക്കൾ, വനിതകൾ, കർഷകർ, തൊഴിലാളികൾ, ദളിതുകൾ, ഒ.ബി.സി, ന്യൂനപക്ഷ വിഭാഗക്കാർ എന്നിവരുടെ സ്വപ്നങ്ങളും ആശങ്കകളുമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ ചർച്ചയാക്കിയതെന്നും പ്രവർത്തകസമിതി വിലയിരുത്തി.

പ്രവർത്തകസമിതിയിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, മനീഷ് തിവാരി, ഡി.കെ ശിവകുമാർ, രേവന്ത് റെഡ്ഡി എന്നിവരെല്ലാം പങ്കെടുത്തു. 

Share post:

Popular

More like this
Related

വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന; യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 125 ശതമാനമാക്കി

ബീജിംഗ്: വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന. യുഎസ് ഉൽപ്പന്നങ്ങൾക്ക്...

മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; തെളിവെടുപ്പ് വേളയിൽ ക്രൂരതയുടെ ചിത്രം വെളിപ്പെടുത്തി പ്രതി

തൃശ്ശൂർ :  മാള കുഴൂരിൽ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി കുഴൂർ...