വനിത കോൺസ്റ്റബിളിനൊപ്പം ഹോട്ടൽ മുറിയിൽ ; ഡെപ്യൂട്ടി സൂപ്രണ്ടിനെ കോൺസ്റ്റബിളായി തരംതാഴ്ത്തി

Date:

ലഖ്നോ: വനിത കോൺസ്റ്റബിളിനൊപ്പം ഡെപ്യൂട്ടി സൂപ്രണ്ടിനെ ഹോട്ടൽ മുറിയിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ നടപടിയുമായി യു.പി പൊലീസ്. ഡെപ്യൂട്ടി സൂപ്രണ്ട് കൃപ ശങ്കർ കനൗജി യാണ് കോൺസ്റ്റബിളായി തരംതാഴ്ത്തപ്പെട്ടത്. സംഭവം നടന്ന് മൂന്ന് വർഷത്തിന് ശേഷമാണ് നടപടി.

ഉന്നാവോയിലെ ബിഗാപൂരിലെ സർക്കിൾ ഓഫീസറുടെ ചുമതലയാണ് ഇയാൾ മുമ്പ് വഹിച്ചിരുന്നത്. നിലവിൽ ഗൊരഖ്പൂരിലെ ആംഡ് ഫോഴ്സിലാണ് അദ്ദേഹത്തിന് പുനർനിയമനം നൽകിയിരിക്കുന്നത്.

2021 ജൂലൈ 6 ന് ലീവിലായിരുന്ന കൃപശങ്കർ വീട്ടിൽ എത്തേണ്ട സമയമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഭാര്യ നൽകിയ പരാതിയാണ് വഴിത്തിരിവായത്. എസ്.പി ഓഫീസിൽ നിന്നുള്ള അന്വേഷണത്തെ തുടർന്ന് ഇയാളെ വനിത കോൺസ്റ്റബിളിനൊപ്പം കണ്ടെത്തുകയായിരുന്നു. ഔദ്യോഗിക ഫോണും പേഴ്സണൽ ഫോണും സ്വിച്ച് ഓഫാക്കിയാണ് ഇയാൾ വനിത കോൺസ്റ്റബിളിനൊപ്പം പോയത്. കൃപശങ്കറിന്റെ ഫോൺ അവസാനം സ്വിച്ച് ഓഫായത് ഒരു ഹോട്ടലിലാണെന്ന് പോലീസ് മനസ്സിലാക്കി. ഹോട്ടലിൽ നടത്തിയ പരിശോധനയിൽ ഇയാളെ വനിത കോൺസ്റ്റബിളിനൊപ്പം കണ്ടെത്തുകയും ചെയ്തു.

ഇതുമായി ബന്ധപ്പെട്ട് യു.പി പൊലീസ് സംസ്ഥാന സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ​മൂന്ന് വർഷത്തിന് ശേഷമുള്ള ഈ നടപടി. എ.ഡി.ജിയാണ് ഉദ്യോഗസ്ഥനെ തരംതാഴ്ത്തിയുള്ള ഉത്തരവിറക്കിയത്.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...