മുംബൈ: ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ ലോക്കറിൽ ഉണ്ടായിരുന്ന രാജ്യത്തിന്റെ 100 ടൺ സ്വർണ്ണം ഇന്ത്യയിൽ എത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വിദേശത്തെ ലോക്കറുകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണത്തിന്റെ ഏകദേശം നാലിൽ ഒരു ഭാഗമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. വരും വർഷങ്ങളിൽ കൂടുതൽ സ്വർണ്ണം ഇന്ത്യയിൽ എത്തിക്കുമെന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വൃത്തങ്ങൾ നൽകുന്ന സൂചന.ഔദ്യോഗിക കണക്ക് പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പക്കൽ 822.1 ടൺ സ്വർണ്ണം ഉണ്ട്. ഇതിൽ 413.8 ടൺ സ്വർണ്ണം വിദേശ രാജ്യങ്ങളിൽ ആണ് സൂക്ഷിച്ചിരിക്കുന്നത്. 100.3 ടൺ സ്വർണ്ണം മാത്രമാണ് ഇന്ത്യയിലെ ലോക്കറുകളിൽ സൂക്ഷിച്ചിരിക്കുന്നത്. പല വിദേശ രാജ്യങ്ങളും തങ്ങളുടെ സ്വർണ്ണം സൂക്ഷിച്ചിരിക്കുന്നത്
ബാങ്ക് ഓഫ് ഇംഗ്ളണ്ടിൽ ആണ്.
മാർച്ച് മാസം ആണ് ലണ്ടനിൽ നിന്ന് സ്വർണ്ണം ഇന്ത്യയിൽ എത്തിച്ചത്. മാസങ്ങളോളം നീണ്ടു നിന്ന പ്ലാനിങ്ങിന് ആണ് സ്വർണ്ണം എത്തിക്കുന്നതിന് മുന്നോടിയായി നടന്നത്. ധനകാര്യ മന്ത്രാലയം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സർക്കാരിന്റെ വിവിധ ഏജൻസികൾ എന്നിവ സംയുക്തമായി പ്രവർത്തിച്ചാണ് സ്വർണ്ണം എത്തിച്ചത്. പ്രത്യേക വിമാനത്തിൽ കനത്ത സുരക്ഷയിൽ എത്തിച്ച സ്വർണ്ണം മുംബൈയിലെ റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ ഓഫീസ് കെട്ടിടത്തിലെ ലോക്കറിലും, നാഗ്പൂരിലും ആണ് സൂക്ഷിച്ചിരിക്കുന്നത്.
Date: