ബിഹാറിലെ അരാരിയയിൽ ഉദ്ഘാടനത്തിനൊരുങ്ങിയ പാലം തകർന്നു; 2023 ന് ശേഷം സംസ്ഥാനത്ത് തകർന്നു വീഴുന്ന ഏഴാമത്തെ പാലം

Date:

Source image : Tweet by ANI

ബിഹാറിലെ അരാരിയയിൽ ഉദ്ഘാടനത്തിന് തയ്യാറായ പാലം തകർന്നു. ആളപായമില്ലെന്ന് അരാരിയ ജില്ലാ മജിസ്‌ട്രേറ്റ് ഇനായത്ത് ഖാൻ സ്ഥിരീകരിച്ചു.183 മീറ്റർ നീളമുള്ള പാലം ഉടൻ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് തകർന്നു വീണത്. അപ്രോച്ച് റോഡ് പൂർത്തിയാകാത്തതിനാൽ പാലം പ്രവർത്തനക്ഷമമായിരുന്നില്ല.അതിനാൽ തന്നെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തകർച്ചയുടെ കാരണം അന്വേഷിക്കാൻ ഒരു സാങ്കേതിക സംഘത്തെ അയച്ചിട്ടുണ്ടെന്നും ഇനായത്ത് ഖാൻ കൂട്ടിച്ചേർത്തു

ചൊവ്വാഴ്ച തകർന്ന ഈ പാലം 2023 ന് ശേഷം ബീഹാറിൽ തകർന്നു വീഴുന്ന ഏഴാമത്തെയും ഈ വർഷത്തെ രണ്ടാമത്തെയും പാലമാണ്.

അരാരിയ-കിഷൻഗഞ്ച് റോഡിൽ ജില്ലയിലെ സിക്തി ബ്ലോക്കിൽ പർഹാരിയ ഘട്ടിന് സമീപം ബക്ര നദിക്ക് കുറുകെയായിരുന്നു പാലം നിർമ്മിച്ചത്. അരാരിയ, കിഷൻഗഞ്ച് ജില്ലകൾക്കിടയിലുള്ള യാത്രാ സമയം കുറയ്ക്കുന്നതിനും സിക്തി, കുർസകാന്ത ബ്ലോക്കുകളിലെ താമസക്കാർക്ക് സുഗമമായ സഞ്ചാരത്തിനുമായി തുറന്നു കൊടുക്കാനിരുന്ന പാലത്തിന്  7.79 കോടി രൂപയായിരുന്നു ചിലവ്.

അന്വേഷണത്തിന് ശേഷം കരാറുകാരനെതിരെ നടപടി സ്വീകരിക്കുമെന്ന് റൂറൽ വർക്ക് ഡിപ്പാർട്ട്‌മെൻ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അശുതോഷ് കുമാർ പറഞ്ഞു. നദിയുടെ ഗതിയിൽ അടിക്കടിയുള്ള മാറ്റങ്ങളാണ് സംഭവത്തിന് കാരണമായതെന്ന് കുമാർ പറഞ്ഞു.

പാലങ്ങൾ തകർന്നു വീഴുന്നത് ബീഹാറിൽ ഇപ്പോൾ ഒരു വാർത്തയേയല്ലാതായി. മാർച്ചിൽ, സുപോൾ ജില്ലയിൽ കോസി നദിക്ക് കുറുകെ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നു വീണ് ഒരു മരണവും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം. കഴിഞ്ഞ വർഷം, പുർണിയയിലെ ബൈസി ബ്ലോക്കിലെ ദുമുഹ്‌നി നദിക്ക് കുറുകെ നിർമ്മിച്ച 20.1 മീറ്റർ പാലം കോൺക്രീറ്റ് ജോലികൾ പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് തകർന്നത്.

Share post:

Popular

More like this
Related

ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി

പാക്കോട് : യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട്...

‘അച്ഛന് അസുഖം വന്നപ്പോൾ ഗോമൂത്രം കുടിപ്പിച്ചു, 15 മിനുട്ട് കൊണ്ട് പനിമാറി’ ; വിചിത്രവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ

ചെന്നൈ: ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന അവകാശവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ...

വയനാട് എൻ എം വിജയന്റെ ആത്മഹത്യ; മുൻകൂർ ജാമ്യം ലഭിച്ച കോൺ​ഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരാകും

കൽപറ്റ: എൻ.എം.വിജയന്‍റെ ആത്മഹത്യ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യംചെയ്യലിന്...

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...