ഇനി തോന്നിയ പോലെ വിൽക്കാനാവില്ല, പാക്കറ്റ് സാധനങ്ങള്‍ക്ക് ഏകീകൃത സ്വഭാവം നിർബ്ബന്ധം ; ചട്ടഭേദഗതിക്ക് സര്‍ക്കാര്‍

Date:

ന്യൂഡൽഹി : പാക്കറ്റിലാക്കി വിൽപ്പന നടത്തുന്ന സാധനങ്ങളുടെ കാര്യത്തില്‍ ഏകീകൃത സ്വഭാവം കൊണ്ടുവരാന്‍ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം ചട്ടഭേദഗതി കൊണ്ടുവരുന്നു. ഓണ്‍ലൈനായും അല്ലാതെയും വിപണി വളരുന്ന പശ്ചാത്തലത്തില്‍ ഇത്തരമൊരു ഏകീകൃത രൂപം കൊണ്ടുവരാന്‍ ലീഗല്‍ മെട്രോളജി ചട്ട ഭേദഗതി ആവശ്യമാണെന്നാണ് വിലയിരുത്തല്‍. വാണിജ്യ ഉപയോക്താക്കളുടെ കാര്യത്തിലൊഴികെ ചെറുപാക്കറ്റുകളില്‍ ചില്ലറയായി വില്‍ക്കുന്ന സാധനങ്ങള്‍ക്കെല്ലാം ഇത് ബാധകമാവും.

പാക്കറ്റിലാക്കുന്ന സാധനങ്ങള്‍ക്ക് ബ്രാന്റ് വ്യത്യസ്തമെങ്കിലും ഏകീകൃത സ്വഭാവവും രീതിയും നിലവാരവും  വേണം. പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കി, യുക്തമായത് തെരഞ്ഞെടുക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതായിരിക്കണം.

നിര്‍മ്മാതാവിന്റെയോ പാക്കറ്റിലാക്കുന്നവരുടെയോ, ഇറക്കുമതി ചെയ്യുന്നവരുടെയോ പേരും വിലാസവും, സാധനത്തിന്റെ പൊതുവായ ജനറിക് നാമം, അളവും തൂക്കവും, നിര്‍മ്മിച്ച വര്‍ഷവും മാസവും, പരമാവധി ചില്ലറ വില്‍പന വില, ഒരെണ്ണത്തിന്റെ വില്‍പന വില, ഉപയോഗിക്കാനുള്ള പരമാവധി കാലാവധി, ഉപഭോക്തൃ സുരക്ഷ വിശദാംശങ്ങള്‍ എന്നിവ എല്ലാ പാക്കറ്റിലും രേഖപ്പെടുത്തണമെന്നാണ് ലീഗല്‍ മെട്രോളജി (പാക്കേജ്ഡ് കമോഡിറ്റീസ്) ചട്ടം – 2011 പറയുന്നത്.

25 കിലോഗ്രാമില്‍ കൂടുതല്‍ വരുന്ന പാക്കറ്റുകള്‍, സിമന്റ്, വളം, 50 കിലോഗ്രാമിന് മുകളിലുള്ള കാര്‍ഷിക ഉല്‍പന്നങ്ങള്‍ തുടങ്ങിയവക്ക് ഈ നിബന്ധന ബാധകമല്ല. ഇവ ചില്ലറ വില്‍പനക്കുള്ളതല്ലെന്ന കാര്യം മുൻനിർത്തിയാണ് ഒഴികിഴിവ്.

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....