സ്പീക്കർ ഓം ബിർളയുടെ മകളെ അപമാനിച്ചുവെന്ന പരാതി ; ധ്രുവ് റാഠിക്കെതിരെ കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്

Date:

മുംബൈ: യുട്യൂബറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ധ്രുവ് റാഠിക്കെതിരെ കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്. സ്പീക്കർ ഓം ബിർളയുടെ മകളെ അപമാനിച്ചുവെന്ന പരാതിയിലാണ് പൊലീസ് നടപടി. ധ്രുവ് റാഠിയുടെ ട്വീറ്റ് ഓം ബിർളയുടെ മകളെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബന്ധു പരാതി നൽകിയത്.

സ്പീക്കർ ഓം ബിർളയുടെ മകൾ അഞ്ജലി ബിർള പരീക്ഷ പോലും ഏഴുതാതെ യു.പി.എസസ്‍സി പരീക്ഷയിൽ വിജയി​ച്ചിരുന്നുവെന്നായിരുന്നു ധ്രുവിന്റെ ട്വീറ്റ്. ധ്രുവിനെതിരെ ഐ.ടി ആക്ട്, അപകീർത്തിപ്പെടുത്തൽ, മനപ്പൂർവം മാനഹാനിയുണ്ടാക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്

പരീക്ഷയെഴുതാതെ യു.പി.എസ്.സിയിൽ വിജയിക്കാൻ കഴിയുന്ന ഏക രാജ്യമാണ് ഇന്ത്യ. ഇതിന് ​നിങ്ങൾ ലോക്സഭ സ്പീക്കർ ഓം ബിർളയുടെ മകളായി ജനിക്കണം. പരീക്ഷക്കിരിക്കാതെയാണ് ബിർളയുടെ മകൾ അഞ്ജലി പരീക്ഷ പാസായതെന്നും വിദ്യാഭ്യാസ സമ്പ്രദായത്തെ മുഴുവൻ മോദി സർക്കാർ പരിഹസിക്കുകയാണെന്നും ധ്രുവ് റാഠി ട്വീറ്റിൽ പറഞ്ഞിരുന്നു.

ധ്രുവിന്റെ ട്വീറ്റ് വിവാദമായതോടെ അഞ്ജലിയുടെ ബന്ധു നമാൻ മഹേശ്വരി ​പൊലീസിൽ പരാതി നൽകി. 2019ൽ ആദ്യ ശ്രമത്തിൽ തന്നെ അഞ്ജലി യു.പി.എസ്.സി പരീക്ഷ പാസായെന്ന് പരാതിയിൽ നമാൻ മ​ഹേശ്വരി ചൂണ്ടിക്കാട്ടിയിരുന്നു.

Share post:

Popular

More like this
Related

സുപ്രീം കോടതിക്കെതിരായ പരാമർശത്തിൽ നിഷികാന്തിനെതിരെ ശക്തമായ പ്രതിഷേധം, നടപടി ആവശ്യപ്പെട്ട് അറ്റോർണി ജനറലിന് കത്ത്

ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന എല്ലാ മതപരമായ യുദ്ധങ്ങള്‍ക്കും ഉത്തരവാദി സുപ്രീംകോടതി ചീഫ്...

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...

എറണാകുളത്തിനും യുവമുഖം; എസ്.സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....