കര്‍ഷക സമരഭൂവില്‍അമ്രാറാമിലൂടെ സി.പി.എമ്മിന് ചരിത്ര വിജയം

Date:

കര്‍ഷകസമരം നാടു കീഴടക്കിയ രാജസ്ഥാനിലെ സിക്കറില്‍ സി.പി.എമ്മിന് ചരിത്ര വിജയം. ഇന്ത്യാ സഖ്യ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും രാജസ്ഥാന്‍ സംസ്ഥാന സെക്രട്ടറിയുമായ അമ്രാറാമാണ് വിജയത്തിലേക്ക് നീങ്ങുന്നത്. ബി.ജെ.പിയുടെ സുരേന്ദ്രനാഥ് സരസ്വതിക്കെതിരെ 69724 വോട്ടിന് മുന്നിലാണ് അമ്രാറാം. 2019 ല്‍ 7,72.104 വോട്ടു നേടി 2,97,156 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ നിന്ന് ബി.ജെ.പി സ്ഥാനാർത്ഥിയായ സുരേന്ദ്രനാഥ് സരസ്വതി വിജയിച്ചത്.

നാലു തവണ രാജയ്ഥാന്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് സിക്കറിലെ കര്‍ഷകപോരാളിയായ സിക്കാറാം. സിക്കറില്‍ നിന്ന് എഴു തവണ നേരത്തെ മല്‍സരിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും വിജയിച്ചില്ല. ഇത്തവണ എട്ടാം മല്‍സരത്തിലാണ് അമ്രാ റാം വിജയക്കൊടി പാറിക്കുന്നത്. അഖിലേന്തായ കിസാന്‍ സഭാ വൈസ് പ്രസിഡന്റ് കൂടിയാണ് അമ്രാ റാം .

Share post:

Popular

More like this
Related

ഏപ്രിലിലെ ക്ഷേമപെൻഷൻ വിഷുവിന് മുൻപ് ; 820 കോടി അനുവദിച്ചെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ

തിരുവനന്തപുരം :  വിഷുവിന് മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി...

ഗോകുലം ഗോപാലന്റെ ചെന്നൈ ഓഫീസിൽ ഇ.ഡി റെയ്ഡ് ; പരിശോധനക്ക് കേരളത്തിൽ നിന്നുള്ള സംഘവും

ചെന്നൈ :  പ്രമുഖ വ്യവസായിയും വിവാദമായഎമ്പുരാൻ സിനിമയുടെ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ...