വിവാദങ്ങളില്ലാതെ പടിയിറങ്ങി ദ്രാവിഡ് ; വീണ്ടും ഐ.പി.എല്ലിലേക്ക്

Date:

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനമൊഴിഞ്ഞതിന് പിന്നാലെ രാഹുൽ ദ്രാവിഡ് വീണ്ടുംഐ.പി.എല്ലിലേക്ക് എത്തും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി രാഹുൽ സഹകരിക്കാനാണ് സാദ്ധ്യത. നിലവിൽ ടീമിന്റെ മെന്ററായ ഗൗതം ഗംഭീർ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് ദ്രാവിഡിനെ എത്തിക്കാൻ’കൊൽക്കത്ത നീക്കം തുടങ്ങിയത്. ദ്രാവിഡുമായി കൊൽക്കത്ത ചർച്ച നടത്തി കഴിഞ്ഞു.

ഗംഭീർ ഇന്ത്യൻ കോച്ചായി പോയതിൻ്റെ ഭാഗമായി കൊൽക്കത്ത ടീമിന് എല്ലാം കൊണ്ടും പേരെടുത്ത ഒരു മെൻ്ററെ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടീം മാനേജ്മെന്റ് ദ്രാവിഡുമായി ചർച്ച തുടങ്ങിയത്. കഴിഞ്ഞ ട്വന്റി 20 ലോകകപ്പോടെ ഇന്ത്യൻ​ ക്രിക്കറ്റ് ടീമുമായുള്ള ദ്രാവിഡിന്റെ കരാർ അവസാനിച്ചിരുന്നു. കരാർ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ പുതിയ പരിശീലകനെ കണ്ടെത്താൻ ബി.സി.സി.ഐ അഭിമുഖം നടത്തിയിരുന്നുവെങ്കിലും കോച്ചിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല.

പരിശീലകനായി ദ്രാവിഡ് തന്നെ തുടരണമെന്ന് ബി.സി.സി.ഐ അഭ്യർഥിച്ചിരുന്നുവെങ്കിലും അദ്ദേഹം അതിന് വഴങ്ങിയിരുന്നില്ല. കുടുംബവുമായി ചെലവഴിക്കാൻ ലഭിക്കുന്ന സമയം കുറവായതിനാൽ തൽസ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്നായിരുന്നു ദ്രാവിഡ് അറിയിച്ചത്.

ഇതിന് മുമ്പ് ഐ.പി.എല്ലിൽ . രാജസ്ഥാൻ റോയൽസ്, ഡൽഹി ഡെയർഡെവിൾസ് ടീമുകൾക്കൊപ്പം ദ്രാവിഡ് പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയുടെ അണ്ടർ -19, അണ്ടർ-17 ടീമുകളേയും ദ്രാവിഡ് പരിശീലിപ്പിച്ചിട്ടുണ്ട്. 

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...