ഇന്ത്യയില്‍ ഡീസല്‍, പെട്രോള്‍ വാഹനങ്ങളുടെ വിൽപ്പന അവസാനിപ്പിക്കുന്നു : വലിയ തീരുമാനവുമായി ഗഡ്കരി

Date:

ഇന്ത്യയില്‍ പെട്രോള്‍ ഡീസല്‍ കാറുകളുടെ വില്‍പ്പന പത്ത് വര്‍ഷത്തിനുള്ളില്‍ അവസാനിപ്പിക്കുമെന്ന് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇന്ത്യയില്‍ 36 കോടി പെട്രോള്‍, ഡീസല്‍ വാഹനങ്ങളുണ്ടെന്നാണ് കണക്ക്. ഇവയെ പൂർണ്ണമായും റോഡുകളില്‍ നിന്നും ഒഴിവാക്കാന്‍ സാധിക്കുന്നതാണ്. രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകളും കാറുകളും ബസ്സുമെല്ലാം എത്തിയിട്ടുണ്ട്. ഡീസല്‍ വാഹനങ്ങള്‍ക്ക് ഇന്ധനയിനത്തില്‍ 100 രൂപ ചെലവാകുമ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ശരാശരി നാല് രൂപ മാത്രമാണ് ചെലവാകുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. നേരത്തെയും ഇക്കാര്യം പറഞ്ഞിട്ടുണ്ടെങ്കിലും 10 വര്‍ഷത്തിനുള്ളില്‍ തീരുമാനം നടപ്പിലാക്കുമെന്ന പ്രസ്താവനയാണ് വാഹന ലോകത്ത് ചര്‍ച്ചയായത്.

ഇലക്ട്രിക്കിലും ബദല്‍ ഇന്ധനത്തിലും പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് നിതിന്‍ ഗഡ്കരിക്കുള്ളത്. പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ കാലം കഴിഞ്ഞുവെന്നും ഇനി ബദല്‍ ഇന്ധനങ്ങളുടെയും ജൈവ ഇന്ധനങ്ങളുടെയും കാലമാണെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. ‘ആത്മ നിര്‍ഭര്‍ ഭാരത്’ എന്ന കേന്ദ്രസര്‍ക്കാരിന്റെ സ്വപ്‌നം നടപ്പിലാകണമെങ്കില്‍ വിദേശത്ത് നിന്നുള്ള ഇന്ധന ഇറക്കുമതി കുറച്ച്  ഇന്ത്യ സ്വയംപര്യാപ്തമാകണം. ഇതിനായി ചില വിട്ടുവീഴ്ചകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നും ഗഡ്കരി പറയുന്നു. ഹൈബ്രിഡ് വാഹനങ്ങള്‍ക്കുള്ള ജി.എസ്.ടി കുറയ്ക്കാനുള്ള ആലോചനയിലാണ് ധനമന്ത്രാലയം. അങ്ങനെ വന്നാല്‍ ഇത്തരം വാഹനങ്ങളുടെ വിലയും ആനുപാതികമായി താഴും. ഇതിന് പുറമെ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് ഇറക്കുമതി ഇനത്തിലും കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ നല്‍കും.

2021ല്‍ കേവലം 1.75 ശതമാനം മാത്രം ഇലക്ട്രിക് വാഹനങ്ങളുണ്ടായിരുന്നിടത്ത് 2023 ആയപ്പോഴേക്കും അത് 6.38 ശതമാനമായി ഉയർന്നു. 2030 ല്‍ വില്‍ക്കുന്ന വാഹനങ്ങളില്‍ മൂന്നിലൊന്നും ഇലക്ട്രിക് വാഹനങ്ങളായിരിക്കുമെന്നാണ് കണക്കുകളിലെ സൂചന.

2030-ഓടെ വാഹന മേഖലയിലെ വിൽപ്പനയുടെ 30 ശതമാനവും ഇലക്ട്രിക് ഓപ്‌ഷനുകളാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പാശ്ചാത്യ രാജ്യങ്ങൾ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പോലും ഇത് ശ്രദ്ധേയമാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കാർ വിപണിയായ യുഎസ്, 2030 ഓടെ മൊത്തം വിൽപ്പനയുടെ 50 ശതമാനവും 2032 ഓടെ 67 ശതമാനവും ഇവികളിൽ നിന്നാക്കാനാണ് ലക്ഷ്യമിടുന്നത്. യുകെയിൽ, 2023ലെ മൊത്തം വിൽപ്പനയുടെ 19 ശതമാനവും ഇവികളിൽ നിന്നായിരിക്കാം. 2035 ഓടെ ഇവിടെ വിൽക്കുന്ന എല്ലാ കാറുകളും പൂർണമായും ഇലക്ട്രിക് ആക്കാനുള്ള പാതയിലാണ് രാജ്യം. എന്നാൽ ചാർജിംഗ് സ്റ്റേഷനുകൾ പോലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണം, ഇവികളെക്കുറിച്ച് അവബോധം സൃഷ്ടിക്കൽ തുടങ്ങിയ ഘടകങ്ങളിലും വിദഗ്ധർ ഊന്നൽ നൽകുന്നുണ്ട്. ലോകമെമ്പാടുമുള്ള ഇവികളുടെ വിജയം നിർണ്ണയിക്കുന്ന ഒരു പ്രധാന ഘടകമാണ് വില കുറയ്ക്കുക എന്നത്. 

2004 മുതൽ ബദൽ ഇന്ധനങ്ങൾക്കായി താൻ ശ്രമിക്കുന്നുണ്ടെന്നും വരുന്ന അഞ്ചോ ഏഴോ വർഷത്തിനുള്ളിൽ കാര്യങ്ങൾ മാറുമെന്ന് ഉറപ്പുണ്ടെന്നും ഗഡ്കരി പറഞ്ഞു. ഈ പരിവർത്തനത്തിന് ഒരു തീയതിയും വർഷവും നൽകാൻ തനിക്ക് കഴിയില്ലെന്നും കാരണം ഇത് വളരെ ബുദ്ധിമുട്ടാണെന്നും പക്ഷേ അസാധ്യമല്ലെന്നും ഗഡ്‍കരി തറപ്പിച്ചു പറഞ്ഞു. വൈദ്യുത വാഹനങ്ങൾ അവതരിപ്പിക്കുന്ന വേഗത കണക്കിലെടുക്കുമ്പോൾ, വരാനിരിക്കുന്ന കാലഘട്ടം ബദൽ, ജൈവ ഇന്ധനങ്ങളായിരിക്കുമെന്നും ഈ സ്വപ്നം സാക്ഷാത്കരിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു.

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....