ഗൗതം ഗംഭീറും കൂട്ടോളും ശ്രീലങ്കയിൽ ;ഇന്ത്യൻ ട്വിൻ്റി20 ടീമിന് ഗംഭീര സ്വീകരണം

Date:

Photo – Courtesy/AFP

കൊളംബോ: ട്വന്‍റി20 പരമ്പരക്കായി ഇന്ത്യൻ ടീം ശ്രീലങ്കയിലെത്തി. പുതിയ പരിശീലകൻ ഗൗതം ഗംഭീറിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീം കൊളംബോയിലെത്തിയത്.

ടീം അംഗങ്ങൾക്ക് താമസം ഒരുക്കിയിരിക്കുന്ന പല്ലെകെലെയിലെ ഹോട്ടലിൽ ഗംഭീര സ്വീകരണമാണ് ലഭിച്ചത്. മൂന്നു ട്വന്‍റി20യും മൂന്നു ഏകദിനങ്ങളുമാണ് ഇന്ത്യ ശ്രീലങ്കയിൽ കളിക്കുന്നത്. പരിശീലക ചുമതല ഏറ്റെടുത്തശേഷമുള്ള ഗംഭീറിന്‍റെ ആദ്യ പരമ്പരയാണിത്. ഈമാസം 27നാണ് ആദ്യ മത്സരം. പല്ലെകെലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ട്വന്‍റി20 മത്സരങ്ങളും നടക്കുന്നത്.

ഹാർദിക് പാണ്ഡ്യ, ശുഭ്മൻ ഗിൽ ഉൾപ്പെടെയുള്ള താരങ്ങളും ടീമിനൊപ്പമുണ്ട്. ആഗസ്റ്റ് രണ്ടിനാണ് ഏകദിന മത്സരങ്ങൾ തുടങ്ങുന്നത്. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയമാണ് ഏകദിന മത്സരങ്ങൾക്ക് വേദിയാകുന്നത്. രോഹിത് ശർമയാണ് ഏകദിന ടീമിനെ നയിക്കുന്നത്. രോഹിത്, വിരാട് കോഹ്ലി ഉൾപ്പെടെ ഏകദിന ടീമിലുള്ള താരങ്ങൾ പിന്നീട് ടീമിനൊപ്പം ചേരും.

ട്വന്റി20 ഫോർമാറ്റിൽനിന്ന് വിരമിച്ച രോഹിത് ശർമക്കും വിരാട് കോഹ്‍ലിക്കും ഫിറ്റ്നസ് അനുവദിക്കുകയാണെങ്കിൽ 2027ലെ ലോകകപ്പ് വരെ കളിക്കാനാകുമെന്ന് ഗംഭീർ പറഞ്ഞു. ടീം ശ്രീലങ്കൻ പര്യടനത്തിന് പുറപ്പെടും മുമ്പ് മുംബൈയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രോഹിത്തിലും വിരാടിലും ഇനിയുമേറെ ക്രിക്കറ്റ് അവശേഷിക്കുന്നുണ്ട്. ഇരുവരും ലോകോത്തര താരങ്ങളാണ്. ഏതൊരു ടീമും കഴിയുന്നത്ര കാലം ഇരുവരുടെയും സാന്നിധ്യം ആഗ്രഹിക്കും. 2025ലെ ചാമ്പ്യൻസ് ട്രോഫിയിൽ ഇരുവരും തീർച്ചയായും കളിക്കും. 2027ലെ ഏകദിന ലോകകപ്പിലും അവർക്ക് കളിക്കാനായേക്കും. എന്നാൽ, അവരുടെ ഫിറ്റ്നസ് സെലക്ടർമാർ നിരീക്ഷിക്കുമെന്നും ഗംഭീർ പറഞ്ഞു. രോഹിതും വിരാടും രണ്ട് ഫോർമാറ്റുകളിൽ മാത്രമേ കളിക്കുന്നുള്ളൂ. അതിനാൽ അവർക്ക് കളിയുടെ ആധിക്യം മാനേജ് ചെയ്യാനാവുമെന്നും നന്നായി കളിക്കാനാവുമെന്നും ഗംഭീർ പ്രതീക്ഷ പ്രകടിപ്പിച്ചു.

Share post:

Popular

More like this
Related

സുപ്രീം കോടതിക്കെതിരായ പരാമർശത്തിൽ നിഷികാന്തിനെതിരെ ശക്തമായ പ്രതിഷേധം, നടപടി ആവശ്യപ്പെട്ട് അറ്റോർണി ജനറലിന് കത്ത്

ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന എല്ലാ മതപരമായ യുദ്ധങ്ങള്‍ക്കും ഉത്തരവാദി സുപ്രീംകോടതി ചീഫ്...

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...

എറണാകുളത്തിനും യുവമുഖം; എസ്.സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....