മാർക്ക് കുറഞ്ഞതിന് വഴക്ക് പറഞ്ഞു; അദ്ധ്യാപകനെ വിദ്യാർത്ഥി ക്ലാസ്സ് മുറിയിൽ കുത്തിക്കൊന്നു

Date:

ഗുവാഹത്തി: ആസാമിലെ ശിവസാഗറിൽ അദ്ധ്യാപകനെ ക്ലാസ്മുറിയിൽ വെച്ച് വിദ്യാർത്ഥി കുത്തിക്കൊന്നു. കെമിസ്ട്രി അദ്ധ്യാപകനായ രാ​ജേഷ് ബാറൂഹ് ബെജവാദയെ(55)യാണ് പ്ലസ്‍വൺ വിദ്യാർത്ഥി കുത്തിക്കൊന്നത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് അദ്ധ്യാപകൻ വിദ്യാർത്ഥിയെ വഴക്കു പറഞ്ഞതാണ് കൊല്ലാൻ വിദ്യാർത്ഥിയെ പ്രേരിപ്പിച്ചത്. വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. അദ്ധ്യാപനത്തിനൊപ്പം സ്വകാര്യ സ്കൂളിന്റെ നടത്തിപ്പ് ചുമതലയും രാജേഷിനുണ്ടായിരുന്നു.

സംഭവം നടന്നതിന്റെ തലേദിവസം, മാർക്ക് കുറഞ്ഞതിന് കുട്ടിയെ വഴക്കു പറഞ്ഞ രാജേഷ്, മാതാപിതാക്കളെ കൂട്ടി വരാനും ആവശ്യപ്പെട്ടിരുന്നു. പിറ്റേ ദിവസം സാധാരണ വേഷത്തിൽ ക്ലാസ്മുറിയിലെത്തിയ വിദ്യാർത്ഥിയോട് ഇറങ്ങിപ്പോകാൻ അദ്ധ്യാപകൻ ആവശ്യപ്പെട്ടു. പെട്ടെന്ന് കുട്ടി അദ്ധ്യാപകനെ സഹപാഠികളുടെ മുന്നിൽ വെച്ച് കത്തിയെടുത്ത് തുരുതുരാ കുത്തുകയായിരുന്നു. കുട്ടി കത്തിയുമായാണ് ക്ലാസിലെത്തിയതെന്ന് അറിയില്ലായിരുന്നുവെന്നാണ് ക്ലാസിലുണ്ടായിരുന്ന മറ്റ് വിദ്യാർഥികൾ പറയുന്നത്. കുത്തേറ്റ് വീണ അധ്യാപകൻ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...