ഹരാരെ: ട്വിൻ്റി20 ലോകകപ്പ് നേടിയതിന്‍റെ ആഘോഷങ്ങള്‍ കൊടുമ്പിരികൊണ്ട് നടക്കവെ, ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്താന്‍ ഇന്ത്യൻ ടീം വീണ്ടും പോരാട്ടത്തിനിറങ്ങുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ ട്വിൻ്റി20 പരമ്പരയില്‍ സിംബാബ്‌വെക്കെതിരെയാണ്. ശുഭ്മാന്‍ ഗില്ലിന്‍റെ നേതൃത്വത്തിൽ യുവതാരനിരയുമായാണ് ഇന്ത്യ സിംബാബ്‌വെയില്‍ പരമ്പരക്കിറങ്ങുന്നത്.
ലോകകപ്പ് നേടിയ ടീലെ ആരും ആദ്യ രണ്ട് മത്സരങ്ങള്‍ക്കില്ലെങ്കിലും ലോകകപ്പ് ടീമിലെ സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, ശിവം ദുബെ എന്നിവര്‍ അവസാന മൂന്ന് ട്വിൻ്റി20കള്‍ക്കുള്ള ടീമിനൊപ്പം ചേരും. ലോകകപ്പ് ടീമിലെ റിസര്‍വ് ലിസ്റ്റിലുണ്ടായിരുന്ന ശുബ്മാന്‍ ഗില്ലാണ് ടീമിന്‍റെ നായകന്‍. ഐപിഎല്ലില്‍ തിളങ്ങിയ റിയാന്‍ പരാഗ്, അഭിഷേക് ശര്‍മ, ഹര്‍ഷിത് റാണ എന്നിവരെല്ലാം അടങ്ങുന്നതാണ് യുവ ഇന്ത്യ. സഞ്ജു സാംസണ്‍ ആയിരുന്നു ആദ്യം പ്രഖ്യാപിച്ച ടീമിലെ പ്രധാന വിക്കറ്റ് കീപ്പര്‍. എന്നാല്‍ ലോകകപ്പ് ടീമിലുണ്ടായിരുന്ന സഞ്ജുവിനും യശസ്വിയ്ക്കും ദുബെയ്ക്കും ആദ്യ രണ്ട് മത്സരങ്ങളില്‍ വിശ്രമം നല്‍കി പകരം സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ, ഹര്‍ഷിത് റാണ എന്നിവർ ടീമിലെത്തുകയായിരുന്നു.
ജൂലൈ 6, ഏഴ്, 10, 13, 14 തിയതികളിലാണ് മത്സരങ്ങള്‍. എല്ലാ മത്സരങ്ങളും ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ് ഗ്രൗണ്ടിലാണ്. ഇന്ത്യൻ സമയം വൈകുന്നേരം 4.30നാണ് മത്സരം. സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ലൈവ് സ്ട്രീമിംഗില്‍ സോണി ലിവിലും മത്സരം തത്സമയം കാണാനാകും.