നദ്ദ തുടരുമോ ? നദ്ദയ്ക്ക് പകരമാര് ?ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ആരാവും ?അഭ്യൂഹങ്ങള്‍ സജീവം

Date:

ന്യൂഡല്‍ഹി : ജെ.പി.നദ്ദ കേന്ദ്രമന്ത്രിസഭയില്‍ ഇടം പിടിച്ചതോടെ ബി.ജെ.പി പുതിയ ദേശീയാധ്യക്ഷനെ തിരഞ്ഞെടുത്തേക്കും. രണ്ട് പദവികള്‍ വഹിക്കാന്‍ പാര്‍ടി ഭരണഘടനപ്രകാരം തടസ്സമില്ലെങ്കിലും കേന്ദ്ര മന്ത്രിയായ ജെ പി നദ്ദക്ക് പ്രസിഡന്റ് പദവിയില്‍ കാലാവധി നീട്ടി നല്‍കാനിടയില്ല. സാദ്ധ്യത കല്‍പ്പിച്ചിരുന്ന ധര്‍മേന്ദ്ര പ്രദാനും ഭുപേന്ദ്ര യാദവും മന്ത്രിസഭാംഗങ്ങളായതോടെ അവരുടെ സാദ്ധ്യതയും മങ്ങി. ആരാവും ബി.ജെ.പി പ്രസിഡന്റ് ? ഒരു തെക്കേ ഇന്ത്യക്കാരന്‍ ആ സ്ഥാനത്തേക്ക് വരുമോ?. അഭ്യൂഹങ്ങള്‍ നിറയുകയാണ്. ഒബിസി വിഭാഗത്തില്‍ നിന്നുള്ള നേതാവ് ആ സ്ഥാനത്തേക്ക് വന്നേക്കാം.
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാജ്യവ്യാപകമായി പാര്‍ട്ടി അംഗത്വ കാമ്പയ്‌ന് തുടക്കമിടാന്‍ പോവുകയാണ്. സംസ്ഥാനങ്ങളിലെ സംഘടനാ തല അഴിച്ചുപണിയും താമസംവിനാ നടക്കും.
നാലു പേരുകളാണ് സജീവമായി കേള്‍ക്കുന്നത്. ജനറല്‍ സെക്രട്ടറിയും മഹാരാഷ്ട്രയിലെ മുന്‍ മന്ത്രിയുമായ വിനോദ് താവ്‌ദെ, തെലങ്കാനയില്‍ നിന്നുള്ള ഒബിസി മോര്‍ച്ച നേതാവ് കെ.ലക്ഷ്മണ്‍, മറ്റൊരു ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സാല്‍, രാജസ്ഥാനില്‍ നിന്നുള്ള ഓം മാത്തൂര്‍ എന്നിവരാണിവര്‍ . പശ്ചിമ ബംഗാള്‍, ഒഡീഷ, തെലങ്കാന സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് ചുമതല കുറ്റമറ്റ നിലയില്‍ നിര്‍വഹിച്ചതിന്റെ ഖ്യാതി സുനില്‍ ബന്‍സാലിനുണ്ട്. രാജസ്ഥാനില മുതിര്‍ന്ന് ബി.ജെ.പി നേതാവായ ഭൈറോണ്‍ സിങ് ഷെഖാവത്തിന്റെ അടുത്ത അനുയായിയാണ് ഓം മാത്തൂര്‍. ഈ നാലു പേരുകള്‍ക്ക് അനുബന്ധമായി കര്‍ണ്ണാടകത്തില്‍ നിന്നുള്ള ബിഎല്‍ സന്തോഷിന്റ പേരും കേള്‍ക്കുന്നുണ്ട്. മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പുകള്‍ ഇക്കൊല്ലം നടക്കാന്‍ പോവുന്നു. അതിന് മുമ്പ് സംഘടനാ അഴിച്ചു പണി പൂര്‍ത്തിയാക്കും. സോണിയയെയും പ്രിയങ്കയെയും നേരിടാന്‍ പാര്‍ടിക്ക് ഒരു വനിതാ അദ്ധ്യക്ഷ വന്നാലും അത്ഭുതപ്പെടേണ്ടതില്ല

Share post:

Popular

More like this
Related

വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന; യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 125 ശതമാനമാക്കി

ബീജിംഗ്: വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന. യുഎസ് ഉൽപ്പന്നങ്ങൾക്ക്...

മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; തെളിവെടുപ്പ് വേളയിൽ ക്രൂരതയുടെ ചിത്രം വെളിപ്പെടുത്തി പ്രതി

തൃശ്ശൂർ :  മാള കുഴൂരിൽ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി കുഴൂർ...