നീറ്റ്: അന്വേഷണം ആവശ്യപ്പെട്ട്​ കേരളവും; ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്ക്​ കത്തയച്ചു

Date:

കാ​ൽ​ക്കോ​ടി​യോ​ളം വി​ദ്യാ​ർ​ത്ഥിക​ൾ എ​ഴു​തി​യ നീ​റ്റ് – യു.​ജി പ​രീ​ക്ഷ​യി​ൽ ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ക്ര​മ​ക്കേ​ടും ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യും സ​മ​ഗ്ര​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ കേ​ര​ള​വും. ഇ​തു​സം​ബ​ന്ധി​ച്ച്​ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ.​ആ​ർ. ബി​ന്ദു കേ​ന്ദ്ര ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റിക്ക് കത്തയച്ചു.

നീ​റ്റ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ വി​ശ്വാ​സ്യ​ത വീ​ണ്ടെ​ടു​ക്കാ​നും ഭാ​വി​യി​ൽ ഇ​ത്ത​രം സം​ഭ​വം ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

പ​രീ​ക്ഷ​യു​ടെ ഫ​ല​പ്ര​ഖ്യാ​പ​നം വ​ന്ന​തി​നു പി​ന്നാ​ലെ വി​ദ്യാ​ർ​ത്ഥിക​ളും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും പ​രീ​ക്ഷാ ന​ട​പ​ടി​യെ​പ്പ​റ്റി ആ​ശ​ങ്കയിലാണ്. ഒ​ന്നോ ര​ണ്ടോ പേ​ർ മാ​ത്രം മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി ഒ​ന്നാ​മ​തെ​ത്തു​ന്ന സ്ഥാ​ന​ത്ത് 67 പേ​ർ 720 സ്​​കോ​ർ നേ​ടി ഒ​ന്നാം റാ​ങ്കു​കാ​രാ​യ​താ​ണ് പ്ര​ധാ​ന​മാ​യും ആ​ശ​ങ്ക​ക്ക് ആധാരം. പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ലെ സു​താ​ര്യ​ത​യിലേക്കാണ് ഇത് ചോദ്യമെറിയുന്നത്. ആ​ക്ഷേ​പ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് പ​രീ​ക്ഷാ ന​ട​ത്തി​പ്പ് ഏ​ജ​ൻ​സി​യാ​യ എ​ൻ.​ടി.​എ പ​രാ​തി പ​രി​ഹാ​ര സ​മി​തി​യെ നി​യോ​ഗി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത് ന​ന്നാ​യെ​ങ്കി​ലും വി​ദ്യാ​ർ​ത്ഥിക​ളും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​യ​ന്ത​ര​വും സ​മ​ഗ്ര​വു​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​യാ​ണെ​ന്നും പ​രീ​ക്ഷ​യു​ടെ വി​ശ്വാ​സ്യ​ത വീ​ണ്ടെ​ടു​ക്ക​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. 

Share post:

Popular

More like this
Related

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒളിംപ്യൻ ബിനാമോളുടെ സഹോദരിയും ഭർത്താവുമടക്കം 3 പേർ മരിച്ചു

തൊടുപുഴ : ഇടുക്കി പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു ദമ്പതികൾ മരിച്ചു....

പുന്നപ്രയിലെ യുവാവിൻ്റെ മരണം: ഭാര്യയേയും ആൺ സുഹൃത്തിനേയും പ്രതിയാക്കി കേസെടുക്കാൻ കോടതി ഉത്തരവ് 

ആലപ്പുഴ : പുന്നപ്രയിൽ യുവാവ് തൂങ്ങി മരിച്ച സംഭവത്തിൽ ഭാര്യയെ പ്രതിയാക്കി...

ചൈനീസ് ഇൻസ്റ്റൻഡ് ലോൺ തട്ടിപ്പ്; രണ്ട് മലയാളികൾ കൂടി റിമാൻഡിൽ

കൊച്ചി: ചൈനീസ് ഇൻസ്റ്റൻഡ് ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി അന്വേഷിക്കുന്ന കേസിൽ രണ്ട്...

കേരളത്തിൽ 30,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് ; വിഴിഞ്ഞം തുറമുഖത്തിന് 20,000 കോടി

കൊച്ചി : സംസ്ഥാനത്ത് 30000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി...