ഹാത്രാസ് : പ്രാർത്ഥനാ ചടങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് 121 പേര് മരിച്ച ഹാത്രാസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെത്തി.
മരിച്ചവരുടെ കുടംബാംഗങ്ങളുമായും ദുരന്തത്തിൽ പരുക്കേറ്റവരുമായും രാഹുൽ സംസാരിച്ചു. രാഹുലിനൊപ്പം അഖിലേഷ് യാദവും എത്തിയിട്ടുണ്ട്.
പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഹാത്രാസ് അപകടത്തിൽ ഭോലെ ബാബയുടെ അനുയായികളായ 24 പേരെ യുപി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രാർത്ഥനാ ചടങ്ങിന്റെ സംഘാടകരായ 6 പേരെ ഇന്നലെയും കസ്റ്റഡിയിലെടുത്തിരുന്നു.
ഭോലെ ബാബയുടെ പേര് എഫ്ഐആറിൽ ഇതുവരെ ചേർത്തിട്ടില്ല. ആവശ്യമെങ്കില്‍ ചോദ്യം ചെയ്യാമെന്ന നിലപാടിലാണ് പൊലീസ്.
എന്നാൽ, ദുരന്തത്തിനു പിന്നാലെ ഒളിവില്‍ പോയ ഭോലെ ബാബയ്ക്കായി മെയിന്‍പുരിയിലെ ആശ്രമത്തില്‍ ഉള്‍പ്പെടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രധാന പ്രതി ദേവ്പ്രകാശ് മധുകറും ഒളിവിലാണ്. ഇയാളെ കണ്ടെത്തി നല്‍കുന്നവർക്ക് പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.