പ്രവാസിപ്പണം കൂടുതലും ഓഹരികളിലേക്കൊഴുക്കാനൊരുങ്ങി സെബി ; ഗ്ലോബൽ ഫണ്ടിൽ ഇനി 100 ശതമാനം പങ്കാളിത്തം

Date:

പ്രവാസികളുടെ സമ്പാദ്യത്തിൽ നല്ലൊരുപങ്ക് ഓഹരി, കടപ്പത്ര വിപണികളിലേക്ക് എത്തിക്കാനൊരുങ്ങി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി/SEBI). ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലെ ഇന്‍റ‍ര്‍നാഷണൽ ഫിനാൻഷ്യൽ സർവ്വീസസ് സെന്‍റ‍റുകളിലെ (IFSCs) ഫോറിൻ പോർട്ട്ഫോളിയോ നിക്ഷേപസ്ഥാപനത്തിൽ (FPI) സജ്ജമാക്കുന്ന ഗ്ലോബൽ ഫണ്ടിൽ ഇനി പ്രവാസികൾക്ക് 100 ശതമാനം പങ്കാളിത്തവുമാകാമെന്ന് സെബി വ്യക്തമാക്കി. നിലവിൽ പരിധി 50 ശതമാനമായിരുന്നു.

പ്രവാസികൾക്കും (NRIs) വിദേശത്തെ ഇന്ത്യൻ പൗരന്മാർക്കും Overseas Indian Citizens/OICs) റെസിഡന്‍റ‍് ഇന്ത്യക്കാർക്കും (RIs) ഐ‍എഫ്‍എസ്‍സിയിൽ എഫ്‍പിഐ രൂപീകരിച്ച് നടത്താവുന്ന നിക്ഷേപ പരിധിയാണ് 100 ശതമാനമാക്കിയത്. ഓഹരി, കടപ്പത്ര വിപണികളിലേക്ക് ഗിഫ്റ്റ് സിറ്റി വഴിയുള്ള നിക്ഷേപം വർദ്ധിക്കാൻ ഇത് വഴിയൊരുക്കും.

ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം (Remittances) നേടുന്ന രാജ്യമാണ് ഇന്ത്യ. നിക്ഷേപ പരിധി ഉയർത്തണമെന്ന ആവശ്യം പ്രവാസികളും ഏറെക്കാലമായി ഉന്നയിക്കുന്ന വിഷയമാണ്.

ഇത്തരത്തിൽ നിക്ഷേപിക്കുമ്പോൾ പക്ഷേ, വ്യക്തിഗത നിക്ഷേപം മൊത്തം നിക്ഷേപത്തിന്‍റെ 25 ശതമാനം കവിയരുതെന്നും സെബി പരിഷ്ക്കരിച്ച ചട്ടത്തിൽ പറയുന്നുണ്ട്. നിക്ഷേപകർ രജിസ്ട്രേഷൻ വേളയിൽ നിർബ്ബന്ധമായും പാൻ (PAN) വിവരങ്ങൾ നൽകണം. പാൻ ഇല്ലാത്തവർ പ്രത്യേക ഫോമിൽ അതിന്‍റെ കാരണം വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കണമെന്ന നിഷ്ക്കർഷയുണ്ട്.

Share post:

Popular

More like this
Related

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒളിംപ്യൻ ബിനാമോളുടെ സഹോദരിയും ഭർത്താവുമടക്കം 3 പേർ മരിച്ചു

തൊടുപുഴ : ഇടുക്കി പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു ദമ്പതികൾ മരിച്ചു....

പുന്നപ്രയിലെ യുവാവിൻ്റെ മരണം: ഭാര്യയേയും ആൺ സുഹൃത്തിനേയും പ്രതിയാക്കി കേസെടുക്കാൻ കോടതി ഉത്തരവ് 

ആലപ്പുഴ : പുന്നപ്രയിൽ യുവാവ് തൂങ്ങി മരിച്ച സംഭവത്തിൽ ഭാര്യയെ പ്രതിയാക്കി...

ചൈനീസ് ഇൻസ്റ്റൻഡ് ലോൺ തട്ടിപ്പ്; രണ്ട് മലയാളികൾ കൂടി റിമാൻഡിൽ

കൊച്ചി: ചൈനീസ് ഇൻസ്റ്റൻഡ് ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി അന്വേഷിക്കുന്ന കേസിൽ രണ്ട്...

കേരളത്തിൽ 30,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് ; വിഴിഞ്ഞം തുറമുഖത്തിന് 20,000 കോടി

കൊച്ചി : സംസ്ഥാനത്ത് 30000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി...