മസ്റ്ററിംഗ് നടത്തിയില്ലെന്ന് കരുതിസേവനം നിഷേധിക്കില്ല – പെട്രോളിയം മന്ത്രാലയം

Date:

ന്യൂഡല്‍ഹി : ഗാര്‍ഹിക എല്‍.പി.ജി ഉപഭോക്താക്കള്‍ക്ക് ബയോമെട്രിക് ആധാര്‍ പ്രാമാണീകരണത്തിന് (മസ്റ്ററിംഗ്) ഉപയോഗിക്കാവുന്ന വിവിധ മാര്‍ഗ്ഗങ്ങളുടെ വ്യക്തതവരുത്തി പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം. ആധാര്‍ പ്രാമാണീകരണം പൂര്‍ത്തിയായിട്ടില്ലെന്ന് കരുതി ഒരു ഉപഭോക്താവിനും സേവനമോ ആനുകൂല്യങ്ങളോ നിഷേധിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.

വീടുകളില്‍ എല്‍.പി.ജി സിലിണ്ടറിന്റെ വിതരണ ചെയ്യുന്ന വേളയിലും ആധാര്‍ പ്രാമാണീകരണം ആവശ്യപ്പെടാമെന്നും മന്ത്രാലയം വ്യക്തമാക്കി. ആ സമയത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് പ്രാമാണീകരണം നടത്തുന്നതിന് ആവശ്യപ്പെടാം.കൂടാതെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സൗകര്യത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട എല്‍.പി.ജി വിതരണകേന്ദ്രങ്ങളിലെത്തിയും പ്രമാണീകരണം പൂര്‍ത്തിയാക്കാം. അതോടൊപ്പം ബന്ധപ്പെട്ട എണ്ണകമ്പനികള്‍ ലഭ്യമാക്കിയിട്ടുള്ള മൊബൈല്‍ ആപ്പുകള്‍ വഴി സ്വന്തം നിലയിലും ഉപഭോക്താക്കള്‍ക്ക് പ്രാമാണീകരണ പ്രക്രിയ പൂര്‍ത്തിയാക്കാനാകുമെന്നും മന്ത്രാലയം അറിയിച്ചു.
നേരിട്ടുള്ള ആനുകൂല്യകൈമാറ്റ പദ്ധതികള്‍ക്കുള്ള ആധാര്‍ അധിഷ്ഠിത പ്രമാണീകരണം ഇരട്ടിപ്പോ ഡ്യൂപ്ലിക്കേഷനോ ഇല്ലാതെ ഗുണഭോക്താക്കള്‍ക്ക് കൃത്യവും, യഥാസമയവും ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് സഹായിക്കും.

പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ (പി.എം.യു.വൈ) സ്റ്റാന്‍ഡാര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമത്തിലും ഒരു പുതിയ കണക്ഷന് അപേക്ഷിക്കുന്നതിനുള്ള മുന്‍വ്യവസ്ഥയായി ബയോമെട്രിക് പ്രാമാണീകരണം വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. വികസിത് ഭാരത് സങ്കല്‍പ്പ് യാത്രാ ക്യാമ്പുകളിലൂടെ 35 ലക്ഷത്തിലധികം ബയോമെട്രിക് ആധാര്‍ പ്രാമാണികരണം വിജയകരമായി നടത്തിയിരുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന എല്‍.പി.ജി സുരക്ഷാ പരിശോധനകള്‍/ക്യാമ്പുകള്‍ എന്നിവയുടെ ഭാഗമായും വലിയതോതില്‍ പ്രമാണീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും കൂടുതല്‍ വേഗതയിലാക്കുന്നതിനുമായി പി.എം.യു.വൈ, പി.എ.എച്ച്.എ.എല്‍ ഉപഭോക്താക്കളുടെ ആധാര്‍പ്രാമാണീകരണം ഏറ്റെടുക്കുന്നതിന് 2023 ഒക്‌ടോബറില്‍ പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം എണ്ണകമ്പനികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

എല്‍.പി.ജി ഉപഭോക്താക്കളുടെ ബയോമെട്രിക് ആധാര്‍ പ്രമാണീകരണം എണ്ണകമ്പനികള്‍ ഉത്സാഹത്തോടെ നടപ്പാക്കുന്നുമുണ്ട്. ഏകദേശം 55% പി.എം.യു.വൈ ഉപഭോക്താക്കള്‍ ഇതിനകം തങ്ങളുടെ പ്രാമാണീകരണം പൂര്‍ത്തിയാക്കിയിട്ടുമുണ്ട്. ബയോമെട്രിക് ആധാര്‍ പ്രാമാണീകരണംപൂര്‍ത്തിയാക്കാത്ത ഉപഭോക്താക്കള്‍ക്കുള്ള സേവനങ്ങളോ ആനുകൂല്യങ്ങളോ ഒരുവിധത്തിലും തടസപ്പെടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

എല്‍പിജി ഉപഭോക്താക്കള്‍ക്ക് താഴെ പറയുന്ന ആപ്പുകളിലൂടെ സ്വന്തം നിലയില്‍ പ്രാമാണീകരണംപൂര്‍ത്തിയാക്കാം. ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്.

ഐ.ഒ.സി.എല്‍ ആപ്പ്ഃ
ബി.പി.സി.എല്‍ ആപ്പ്
എച്ച്.പി.സി.എല്‍ ആപ്പ്

എന്ത് സഹായത്തിനും എല്‍.പി.ജി ഉപഭോക്താക്കള്‍ക്ക് എണ്ണ ഉല്‍പ്പാദനകമ്പനികളുടെ ടോള്‍ഫ്രീ നമ്പറായ 1800 2333555ലും ബന്ധപ്പെടാവുന്നതാണ്.

Share post:

Popular

More like this
Related

വയനാട് എൻ എം വിജയന്റെ ആത്മഹത്യ; മുൻകൂർ ജാമ്യം ലഭിച്ച കോൺ​ഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരാകും

കൽപറ്റ: എൻ.എം.വിജയന്‍റെ ആത്മഹത്യ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യംചെയ്യലിന്...

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...