സിന്ധുവിൻ്റെ സ്വപ്നങ്ങൾ പൊലിഞ്ഞു ; ഒളിമ്പിക്സ് ബാഡ്മിന്‍റൺ പുരുഷ ഡബ്ൾസിലും തോൽവി.

Date:

പാരിസ്: ഒളിമ്പിക്സ് ബാഡ്മിന്‍റണിൽ ഇന്ത്യക്ക് നിരാശ സമ്മാനിച്ചു കൊണ്ട് ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ  പി.വി. സിന്ധു പ്രീ-ക്വാർട്ടറിൽ തോറ്റ് പുറത്ത്.

വ്യാഴാഴ്ച നടന്ന വനിതാ സിംഗിൾസ് പ്രീക്വാർട്ടറിൽ ചൈനയുടെ ലോക ഒമ്പതാം നമ്പർ താരം ഹീ ബിംഗ്ജിയാവോയോട് നേരിട്ടുള്ള ഗെയിമുകൾക്ക് തോറ്റാണ് മെഡൽ പ്രതീക്ഷയായിരുന്ന പി വി സിന്ധു പാരീസ് ഗെയിംസിൽ നിന്ന് പുറത്തായത്. ഇതോടെ സിന്ധുവിൻ്റെ മൂന്നാം ഒളിമ്പിക് മെഡൽ പ്രതീക്ഷകൾ തകർന്നു.

റിയോ ഡി ജനീറോ, ടോക്കിയോ പതിപ്പുകളിൽ വെള്ളിയും വെങ്കലവും നേടിയ സിന്ധു പാരീസിൽ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടാൻ ഗ്രൂപ്പിൽ ഒന്നാമതെത്തിയിരുന്നു. ടോക്യോ ഒളിമ്പിക്സിൽ ഹേ ബിം ജിയാവോയെ തോൽപ്പിച്ചാണ് സിന്ധു വെങ്കലം നേടിയത്.

നേരത്തെ, ബാഡ്മിന്റണിലെ സ്വർണ ഫേവറിറ്റുകളായിരുന്ന സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ക്വാർട്ടർ ഫൈനലിൽ ഞെട്ടിക്കുന്ന തോൽവി വഴങ്ങിയിരുന്നു. പുരുഷ ഡബ്ൾസ് ക്വാർട്ടറിലെത്തിയ രാജ്യത്തെ ആദ്യ ജോടിക്ക് പക്ഷേ, സെമി ഫൈനലിലേക്കുള്ള വഴിയിൽ മലേഷ്യയുടെ ആരോൺ ചിയ -സോഹ് വൂയ് യിക് കൂട്ടുകെട്ടിനോട് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ആദ്യ ഗെയിം ഗംഭീരമായി നേടിയ ശേഷമായിരുന്നു മുൻ ലോക ഒന്നാം നമ്പറുകാരുടെ വീഴ്ച. സ്കോർ: 21-13, 14-21, 16-21.

നിലവിലെ ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് സ്വർണജേതാക്കളായ സാത്വിക് -ചിരാഗ് സഖ്യം മലേഷ്യക്കാർക്ക് ഒന്നാം ഗെയിമിൽ കാര്യമായ അവസരം നൽകിയില്ല. തുടക്കത്തിൽ ഇവർ ചെറിയ ഭീഷണി ഉയർത്തിയിരുന്നെങ്കിലും വൻ ലീഡിൽ ഗെയിം പിടിച്ചു ഇന്ത്യൻ താരങ്ങൾ. എന്നാൽ, രണ്ടാം ഗെയിമിൽ മലേഷ്യൻ ജോടി തിരിച്ചടിച്ചു. ഇതോടെ നിർണായകമായ മൂന്നാം ഗെയിമിലേക്ക്. തുടക്കത്തിൽ ചെറിയ മുൻതൂക്കം ചിയയും വൂയിയും പിടിച്ചെങ്കിലും പിന്നീട് ഇഞ്ചോടിഞ്ചായി കാര്യങ്ങൾ. ഇടക്ക് 14 -11ന്റെ ലീഡ് നേടിയ ഇന്ത്യൻ സഖ്യം പ്രതീക്ഷകളെല്ലാം തകർത്ത് തോൽവി വഴങ്ങി.

Share post:

Popular

More like this
Related

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...

എറണാകുളത്തിനും യുവമുഖം; എസ്.സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....

അന്വേഷണവുമായി സഹകരിക്കുമെന്ന് നടി വിന്‍ സി ; ‘അവരുടേത് ധീരമായ നിലപാട് ‘- മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് നടി...