ആ​ധാ​ർ കാ​ർ​ഡ് അ​നു​വ​ദി​ക്കു​ന്ന​തും പൗ​ര​ത്വ​വു​മാ​യി ബ​ന്ധ​വു​മി​ല്ലെ​ന്ന് യു.​ഐ.​ഡി.​എ.​ഐ; പൗരത്വമില്ലാത്തവർക്കും ആധാർ നൽകാം

Date:

കൊ​ൽ​ക്ക​ത്ത: ആ​ധാ​ർ കാ​ർ​ഡ് അ​നു​വ​ദി​ക്കു​ന്ന​തും പൗ​ര​ത്വ​വു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് യു​നീ​ക് ഐ​ഡ​ന്റി​ഫി​ക്കേ​ഷ​ൻ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (യു.​ഐ.​ഡി.​എ.​ഐ) കൊൽ​ക്ക​ത്ത ഹൈ​ക്കോട​തി​യിൽ. നി​യ​മ​പ​ര​മാ​യി രാ​ജ്യ​ത്ത് പ്ര​വേ​ശി​ച്ച സ്ഥി​ര​താ​മ​സ​ക്കാ​ര​ല്ലാ​ത്ത​വ​ർ​ക്കും അ​പേ​ക്ഷി​ച്ചാ​ൽ ആ​ധാ​ർ കാ​ർ​ഡ് അ​നു​വ​ദി​ക്കാ​മെ​ന്നും അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി.

പ​ശ്ചി​മ ബം​ഗാ​ളി​ൽ ആ​ധാ​ർ കാ​ർ​ഡു​ക​ൾ പെ​ട്ടെ​ന്ന് നി​ർ​ജ്ജീവ​മാ​ക്കു​ക​യും സ​ജീ​വ​മാ​ക്കു​ക​യും ചെ​യ്യു​ന്ന ന​ട​പ​ടി​ക്കെ​തി​രെ ‘ജോ​യ​ൻ​റ് ഫോ​റം എ​ഗ​ൻ​സ്റ്റ് എ​ൻ.​ആ​ർ.​സി’ എ​ന്ന സം​ഘ​ട​ന ന​ൽ​കി​യ ഹ​ര​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് അ​തോ​റി​റ്റി ഇ​ക്കാ​ര്യം കോടതി മുമ്പാകെ അ​റി​യി​ച്ച​ത്. ചീ​ഫ് ജ​സ്റ്റി​സ് ടി.​എ​സ്. ശി​വ​ജ്ഞാ​നം, ജ​സ്റ്റി​സ് ഹി​ര​ണ്മ​യ് ഭ​ട്ടാ​ചാ​ര്യ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് വാ​ദം കേ​ൾ​ക്കു​ന്ന​ത്.

ആ​രാ​ണ് വി​ദേ​ശി​യെ​ന്ന് തീ​രു​മാ​നി​ച്ച് അ​വ​രു​ടെ ആ​ധാ​ർ കാ​ർ​ഡ് നി​ർ​ജ്ജീവ​മാ​ക്കാ​ൻ അ​നി​യ​ന്ത്രി​താ​ധി​കാ​രം ന​ൽ​കു​ന്ന ആ​ധാ​ർ നി​യ​മ​ങ്ങ​ളി​ലെ 28എ, 29 ​ച​ട്ട​ങ്ങ​ളു​ടെ ഭ​ര​ണ​ഘ​ട​ന സാ​ധു​ത ചോ​ദ്യം ചെ​യ്താ​ണ് സം​ഘ​ട​ന കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ, ഹ​ര​ജി ന​ൽ​കി​യ​ത് ര​ജി​സ്റ്റ​ർ ചെ​യ്ത സം​ഘ​ട​ന​യ​​ല്ലെ​ന്ന് യു.​ഐ.​ഡി.​എ.​ഐ​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ ല​ക്ഷ്മി ഗു​പ്ത ചൂണ്ടിക്കാട്ടി.

ആ​ധാ​ർ കാ​ർ​ഡി​ന് പൗ​ര​ത്വ​വു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ല. പൗ​ര​ന്മാ​ര​ല്ലാ​ത്ത​വ​ർ​ക്കും സ​ർ​ക്കാ​ർ സ​ബ്സി​ഡി ല​ഭി​ക്കാ​ൻ നി​ശ്ചി​ത കാ​ല​ത്തേ​ക്ക് ആ​ധാ​ർ കാ​ർ​ഡ് അ​നു​വ​ദി​ക്കാ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഹ​ർജി പി​ന്നീ​ട് പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. 

Share post:

Popular

More like this
Related

കരിപ്പൂരിൽ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി, കൊണ്ടുവന്നവൻ മുങ്ങി; ഏറ്റുവാങ്ങാനെത്തിയവർ അറസ്റ്റിൽ

മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി...

ഇന്ത്യൻ വ്യോമാക്രമണത്തിൽ പാക് വ്യോമസേന ചീഫ് ടെക്‌നീഷ്യൻ ഉൾപ്പെടെ 11 സൈനികർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ

ഇസ്ലാബാബാദ് : ഇന്ത്യൻ ആക്രമണങ്ങളിൽ 11 സൈനികരും 40 സാധാരണക്കാരും കൊല്ലപ്പെട്ടതായി...

നന്തന്‍കോട് കൂട്ടക്കൊലക്കേസിൽ 8 വർഷത്തിന് ശേഷം വിധി ;  കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക്‌ ജീവപര്യന്തം

തിരുവനന്തപുരം: നന്തന്‍കോട് ഒരേ കുടുംബത്തിലെ നാലുപേരെ കൂട്ടക്കൊലചെയ്ത കേസില്‍ പ്രതി കേഡല്‍...

ട്രംപിൻ്റെ വ്യാപാര ഭീഷണി: പ്രധാനമന്ത്രിക്ക് മൗനം; വിമർശിച്ച് കോൺഗ്രസ്

ന്യൂഡൽഹി : ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന്...