സ്വത്ത് വിവരത്തിൽ അതിദരിദ്രൻ, ജനഹിതത്തിൽ സമ്പന്നൻ; ഭൂരിപക്ഷം കൂട്ടി രണ്ടാം വട്ടവും വിജയിയായി മഹാരാഷ്ട്രയിലെ ഏക സിപിഎം എംഎൽഎ

Date:

മുംബൈ: മഹാരാഷ്ട്രയുടെ 14-ാം മത് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിപിഎമ്മിൻ്റെ ഏക എംഎൽഎയായ വിനോദ് ഭി നിക്കോലെയുടെ ഭൂരിപക്ഷം ഇത്തവണ 104702. കഴിഞ്ഞ തവണ, അതായത് 2019 -ൽ വെറും 4231. അടിമുടി ജനകീയനായ ഒരു പാർട്ടി പ്രവർത്തകൻ്റെ പ്രവർത്തന മൂലധനമാണിത്. ജനങ്ങൾക്ക് വേണ്ടി ജനങ്ങൾക്കിടയിൽ നിന്ന് പ്രവർത്തിക്കുക എന്നതിലാണ് വിനോദ് ഭി നിക്കോലെ ശാന്തിയും സമാധാനവും കണ്ടെത്തുന്നത്, അല്ലാതെ വീടും കാറും സ്വത്തിലൊന്നുമല്ല. ഇതൊക്കെയും ഇപ്പോഴും 49 കാരനായ സഖാവിന് അന്യമാണ്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ഏറ്റവും ദരിദ്രനായ സ്ഥാനാർത്ഥിയായിരുന്നു വിനോദ്.
തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഇദ്ദേഹത്തിന് വീടോ കാറോ ഇല്ല. കർഷകരും ആദിവാസികളുമായ മനുഷ്യരാണ് ഇദ്ദേഹത്തിൻ്റെ സ്വത്ത്.

പട്ടികവർഗ സംവരണ മണ്ഡലമായ ദഹാനുവിൽ നിന്നാണ് തുടർച്ചയായ രണ്ടാം തവണയും വിനോദ് വിജയിച്ചത്. കർഷകരുടെയും ആദിവാസികളുടെയും അവകാശങ്ങൾക്കായി താനെന്നും അവരുടെ കൂടെയുണ്ടാകുമെന്നായിരുന്നു വിനോദ് വോട്ടർമാർക്ക് നൽകിയ ഉറപ്പ്. വിനോദിന്റെ വാക്കുകളെ വിശ്വസിച്ച ജനം അദ്ദേഹത്തെ വീണ്ടും നിയമസഭയിലെത്തിച്ചു. 

“പലരും സിപിഐ എമ്മിൻ്റെ സ്ഥാനാർത്ഥിയായി എനിക്ക് വോട്ട് ചെയ്യുമെന്ന് എനിക്കറിയാം. പാർട്ടിയുടെ പ്രത്യയശാസ്ത്രത്തോട് യോജിപ്പില്ലാത്തവർ പോലും എനിക്ക് വോട്ട് ചെയ്യും, ഒരു വ്യക്തി എന്ന നിലയിൽ. ഈ കഴിഞ്ഞ അഞ്ച് വർഷവും ഞാൻ ഇവർക്കൊപ്പമുണ്ടായിരുന്നു, എന്നെ എപ്പോഴും ഇവർക്ക് ലഭ്യമായിരുന്നു. വൈദ്യുതി, വെള്ളം, റേഷൻ, ആരോഗ്യ സംരക്ഷണം, സ്‌കൂളുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കായാണ് എൻ്റെ സമരം തുടരുന്നത്.”-  പ്രചാരണവേളയിൽ വിനോദ് തന്നെ പറഞ്ഞ വാക്കുകളാണിത്.

ദഹാനുവിലെ ഗ്രാമങ്ങളിൽ സംഘടിപ്പിച്ച ചെറിയ ചെറിയ പൊതുയോഗങ്ങളിലൂടെയായിരുന്നു പ്രചാരണം. സിപിഐ എം പൊളിറ്റ്ബ്യൂറോ നേതാക്കളായ ബൃന്ദ കാരാട്ടും അഖിലേന്ത്യാ കിസാൻ സഭയുടെ (എഐകെഎസ്) അദ്ധ്യക്ഷൻ  അശോക് ധവാലെയും വിനോദിനായി പ്രചാരണത്തിനെത്തിയിരുന്നു. ദഹാനുവിന് പുറമെ, നാസിക് ജില്ലയിലെ കൽവാൻ, സോലാപൂർ സിറ്റി സെൻട്രൽ എന്നിവിടങ്ങളിലും സിപിഎം മത്സരിച്ചിരുന്നു. പക്ഷെ, വിജയിക്കാനായില്ല.

ദഹാനുവിൽ, വർഷങ്ങളായി പാർട്ടിയും ആദിവാസി വിഭാഗങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന എൻജിഒയായ എഐകെഎസും കഷ്ടകാരി സംഘടനയും  അനുബന്ധ സംഘടനകളും താഴേത്തട്ടിൽ നടത്തിയ പ്രവർത്തനങ്ങളാണ് സിപിഎമ്മിൻ്റെ അടിത്തറ. 1975-ലെ വാർലി ഗോത്രവർഗ കലാപത്തിൽ എഐകെഎസ് അതിൻ്റെ നേതാക്കളായ ശ്യാംറാവു പരുലേക്കർ, ഗോദാവരി പരുലേക്കർ എന്നിവർ വഹിച്ച പങ്ക് ഇടതുപക്ഷത്തിന് അടിത്തറ പാകാൻ സഹായിച്ചു.  കോൺഗ്രസിന് ആധിപത്യമുള്ളസീറ്റിൽ, സിപിഎം നാലാമത്തെ തവണയാണ് വിജയിക്കുന്നത്. ബിജെപിയുടെ വിനോദ് മേധയായിരുന്നു എതിരാളി.

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...