പതിനെട്ടാം ലോക്സഭയുടെ പ്രഥമ സമ്മേളനത്തിന് തുടക്കം; ഭരണഘടന കയ്യിലേന്തി പ്രതിപക്ഷ പ്രതിഷേധം

Date:

ന്യൂഡൽഹി: പതിനെട്ടാം ലോക്സഭയുടെ പ്രഥമ സമ്മേളനത്തിന് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി സത്യവാചകം ചൊല്ലി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിന് പ്രോടെം സ്പീക്കറെ സഹായിക്കാൻ നിയോഗിച്ച ചെയർപേഴ്സൺമാർ സത്യപ്രതിജ്ഞ ചെയ്തു. പിന്നാലെ കേന്ദ്ര മന്ത്രിമാരും എംപിമാരും. പുതിയ അംഗങ്ങൾ രണ്ടുദിവസങ്ങളിലായാണ് സത്യപ്രതിജ്ഞ ചെയ്യുക.

ഭർതൃഹരി മെഹ്താബാണ് പ്രോടെം സ്പീക്കർ. പുതിയ അംഗങ്ങൾക്ക് പ്രോടെം സ്പീക്കറാണ് സത്യവാചകം ചൊല്ലിക്കൊടുക്കുക.

സ്പീക്കറെ തിരഞ്ഞെടുക്കുന്നതിന് പ്രോടെം സ്പീക്കറെ സഹായിക്കാൻ നിയോഗിച്ച ചെയർപേഴ്സൺമാരെ സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിച്ചപ്പോൾ പ്രതിപക്ഷം പ്രതിഷേധിച്ചു. എട്ടുതവണ ലോക്സഭാംഗമായിത്തുടരുന്ന മുതിർന്ന കോൺഗ്രസ് അംഗം കൊടിക്കുന്നിൽ സുരേഷിനെ പ്രോടെം സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് ഭരണഘടന ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിപക്ഷം ബഹളം വെച്ചത്. വിദ്യഭ്യാസ മന്ത്രി ​ധർമേന്ദ്ര പ്രധാൻ സത്യ പ്രതിജ്ഞ ചെയ്തപ്പോൾ ‘നീറ്റ്’ വാക്യമുയർത്തിയും പ്രതിപക്ഷം ബഹളം വച്ചു.

ബുധനാഴ്ചയാണ് സ്പീക്കർ തിരഞ്ഞെടുപ്പ്. അതു കഴിഞ്ഞ് വ്യാഴാഴ്ച രാഷ്ട്രപതി ദ്രൗപദി മുർമു
ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളെ അഭിസംബോധനചെയ്യും.

Share post:

Popular

More like this
Related

അബുദാബിയിൽ ജങ്ക് ഫുഡ് നിരോധിച്ചു; സ്കൂളുകളിലും കാന്‍റീനുകളിലും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾനടപ്പാക്കുന്നു

വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഭക്ഷണ സേവനങ്ങൾ നൽകുന്ന സ്കൂളുകൾ ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം...

ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി

പാക്കോട് : യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട്...

‘അച്ഛന് അസുഖം വന്നപ്പോൾ ഗോമൂത്രം കുടിപ്പിച്ചു, 15 മിനുട്ട് കൊണ്ട് പനിമാറി’ ; വിചിത്രവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ

ചെന്നൈ: ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന അവകാശവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ...