സൗജന്യങ്ങളുടെ ബാസ്ക്കറ്റ്; ഫ്രീബീസ് പദ്ധതികളുമായി അജിത് പവാറിൻ്റെ മഹാരാഷ്ട്ര ബജറ്റ്

Date:

മുംബൈ: സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ, ഫ്രീ ഗ്യാസ് സിലിണ്ടർ, പെൺകുട്ടികൾക്ക് ഫീസില്ലാ വിദ്യാഭ്യാസം, തീർത്ഥയാത്രാ ധനസഹായം…..തീർന്നില്ല ഇനിയുമുണ്ട് ഏറെ. സൗജന്യങ്ങളുടെ ഒരു ബാസ്ക്കറ്റ് തന്നെയാണ് മഹാരാഷ്ട്ര സർക്കാരിൻ്റെ പുതിയ ബജറ്റ്. ഉപമുഖ്യമന്ത്രി അജിത് പവാർ അവതരിപ്പിച്ച ബജറ്റിലാണ് ഈ ‘ഫ്രീബീസ്’പദ്ധതി പ്രഖ്യാപനം.

സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ വെച്ച് നൽകുന്ന മുഖ്യമന്ത്രി മജ്ഹി ലഡ്കി ബഹിൻ പദ്ധതി ജൂലൈ മാസം മുതൽ നടപ്പാക്കിത്തുടങ്ങുമെന്നാണ് ബജറ്റ് പറയുന്നത്. വർഷം 46,000 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്. 21 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ഈ ആനുകൂല്യം ലഭിക്കും.

പെൺകുട്ടികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് ഒഴിവാക്കുന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി 2000 കോടി രൂപ വാർഷികച്ചെലവ് വരും. 2 ലക്ഷം പെൺകുട്ടികൾക്ക് ഇതിന്റെ ആനുകൂല്യം കിട്ടും.

വർഷത്തിൽ മൂന്ന് ഗ്യാസ് സിലിണ്ടർ വീതം കുടുംബങ്ങൾക്ക് സൗജന്യം. പക്ഷെ, ഈ ആനുകൂല്യത്തിന് തെരഞ്ഞെടുക്കപ്പെടാൻ ചില മാനദണ്ഡങ്ങൾ വെക്കും. സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കാനും ബജറ്റിൽ പദ്ധതിയുണ്ട്. 25 ലക്ഷം സ്ത്രീകളെ ലക്ഷാധിപതികളാക്കുക എന്നത് ഈ പദ്ധതിയുടെ ലക്ഷ്യം.

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ 100 സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനും ബജറ്റിൽ തുക നീക്കി വെച്ചിട്ടുണ്ട്

10,000 സ്ത്രീകൾക്ക് ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങാനുള്ള ധനസഹായവും ബജറ്റ് പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. ഇതിനായി 80 കോടി രൂപ നീക്കിവെച്ചു. മഹാരാഷ്ട്രയിലെ 17 നഗരങ്ങളിൽ ഈ പദ്ധതി നടപ്പാക്കും. തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ ചെക്കപ്പും ചികിത്സയും ബജറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്.

44 ലക്ഷം കർഷകർക്ക് ഇലക്ട്രിസിറ്റി ബിൽ കുടിശ്ശിക എഴുതിത്തള്ളും. 14761 കോടി രൂപയുടെ ബാദ്ധ്യതയാണ് ഇതുവഴി സംസ്ഥാന ഖജനാവിനുണ്ടാവുക.

തീർത്ഥയാത്ര നടത്തുന്നവർക്ക് ധനസഹായം നൽകുന്ന ഒരു പദ്ധതിയും അജിത് പവാറിന്റെ ബജറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. തീർത്ഥാടക സംഘം ഒന്നിന് 20,000 രൂപ വെച്ച് ധനസഹായം നൽകും. ഇതിനായി 36 കോടി രൂപ നീക്കിവെച്ചു.

ഇങ്ങനെ നിരവധി സൗജന്യങ്ങളുടെയും ആനുകൂല്യങ്ങളുടെയും പദ്ധതികൾ നിറഞ്ഞ ബജറ്റാണ് അജിത് പവാർ അവതരിപ്പിച്ചത്.

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...