ദിവ്യ സ്പന്ദന അപകീർത്തി കേസ് : റദ്ദാക്കണമെന്ന ഏഷ്യാനെറ്റിൻ്റെ ഹർജി തള്ളി സുപ്രീം കോടതി

Date:

ന്യൂഡൽഹി : ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വർക്കിനും മാധ്യമപ്രവർത്തകനുമായ വിശ്വേശ്വർ ഭട്ടിനെതിരെ നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ദിവ്യ സ്പന്ദന നൽകിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വർക്ക് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ക്രിക്കറ്റ് വാതുവയ്പ്പിലും ഒത്തുകളി അഴിമതിയിലും മുൻ എംപിക്ക് പങ്കുണ്ടെന്ന് വാർത്താ ചാനൽ ആരോപിച്ചിരുന്നു. 

ഒരു പരിപാടിയുടെ സംപ്രേക്ഷണത്തിനിടെ വാർത്താ ചാനൽ തൻ്റെ പേര് ആവർത്തിച്ച് പരാമർശിക്കുകയും ഫോട്ടോകളും വീഡിയോകളും പ്രദർശിപ്പിക്കുകയും ചെയ്തിരുനതായി ആരോപിച്ചാണ് ദിവ്യ സ്പന്ദന കേസ് ഫയൽ ചെയ്തത്.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കർണാടക ഹൈക്കോടതിയുടെ വിധി ശരിവെച്ച് ഹർജി തള്ളാൻ വിസമ്മതിച്ചത്.

ദിവ്യ സ്പന്ദന വാതുവെപ്പ് അഴിമതിയിയുടെ പേരിൽ ഏതെങ്കിലും ജുഡീഷ്യൽ നടപടികൾ നേരിട്ടരതിൻ്റെ തെളിവുകൾ ഹാജരാക്കുന്നതിൽ ഹർജിക്കാരായ ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വർക്കും മറ്റുള്ളവരുംപരാജയപ്പെട്ടുവെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

അപകീർത്തി പരാതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻപ് കർണാടക ഹൈക്കോടതിയിലും ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വർക്ക് ഹർജ നൽകിയിരുന്നു. വാതുവെപ്പ് അല്ലെങ്കിൽ സ്‌പോട്ട് ഫിക്സിംഗ് അഴിമതിയിൽ ദിവ്യ സ്പന്ദനയുടെ പങ്കാളിത്തം സംബന്ധിച്ച അവകാശവാദങ്ങളെ സാധൂകരിക്കുന്ന ഒരു തെളിവും ഹരജിക്കാർക്ക് ഹാജരാ ക്കാനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കർണ്ണാടക ഹൈക്കോടതിയും ഹർജി തള്ളിയിരുന്നു.

2013- ൽ ദിവ്യ സ്പന്ദനയെ അഴിമതിയുമായി ബന്ധപ്പെടുത്തി “വാതുവയ്പ്പ് ക്വീൻസ്” എന്ന തലക്കെട്ടിൽ ഏഷ്യാനെറ്റ് വാർത്ത പ്രക്ഷേപണം ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ദിവ്യസ്പന്ദന മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. സംപ്രേക്ഷണത്തെ തുടർന്ന് ദിവ്യ സ്പന്ദന കോടതിയെ സമീപിക്കുകയും 2016 ജൂണിൽ പ്രതികൾക്ക് സമൻസ് അയയ്ക്കുകയും ചെയ്തു.

Share post:

Popular

More like this
Related

ബന്ദികളുടെ കാര്യത്തിൽ ഉറപ്പ് വേണം ; 602 പലസ്തീൻ തടവുകാരുടെ മോചനം നീട്ടിവെച്ച് ഇസ്രയേൽ

ജറുസലേം: ആദ്യഘട്ട ബന്ദി കൈമാറ്റത്തിന്റെ ഭാഗമായുള്ള 602 പലസ്തീൻ തടവുകാരുടെ മോചനം...

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...