ആ സിഗ്നൽ അർജുനിലേക്കുള്ള വഴിയോ? റഡാർ സി​ഗ്നലും സോണാർ സി​ഗ്നലും ഒരേ ഇടത്ത്; തിരച്ചിലിനായി ഐബോഡ്

Date:

ബംഗളുരു : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടിയുളള തെരച്ചിൽ തുടങ്ങിയിട്ട് ഇന്ന് ഒമ്പതാം ദിവസം. ഗം​ഗാവാലി പുഴയിൽ റഡാർ സി​ഗ്നൽ ലഭിച്ച അതേ ഇടത്തു നിന്ന് തന്നെ സോണാർ സി​ഗ്നലും ലഭിച്ചതാണ് നിർണായകമായ തെളിവായി രക്ഷാദൗത്യസേന എടുത്തു പറയുന്നത്. ഇന്നലെ പുഴയിൽ നാവികസേന നടത്തിയ തെരച്ചിലിലാണ് സിഗ്നൽ ലഭിച്ചത്. രണ്ട് സിഗ്നലുകളും ഒരു വലിയ വസ്തുവിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നുവെന്നാണ് രക്ഷാപ്രവർത്തകർ നൽകുന്ന വിവരം.

ഇന്നത്തെ തെരച്ചിലിന്റെ കേന്ദ്ര ബിന്ദു ഈ സിഗ്നലുള്ള സ്ഥലമാണെന്ന് നാവിക സേന അറിയിച്ചു.
ഈ സിഗ്നലുകൾ രണ്ട് സാധ്യതകളിലേക്കാണ് വിരൽചൂണ്ടുന്നത് – ഒന്ന് ഒരു മെറ്റൽ ടവർ മറിഞ്ഞു പുഴയിൽ വീണിട്ടുണ്ട്. അല്ലെങ്കിൽ അത് അർജുന്റെ ലോറി ആകാം. ഐബോഡ് എന്ന ഉപകരണം ഉപയോഗിച്ച് ന ഇന്ന് ഈ പ്രദേശം കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതോടെ ഈ ചോദ്യത്തിന് ഉത്തരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ആകാശത്ത് നിന്ന് നിരീക്ഷിച്ച് ചെളിക്കടിയിൽ പൂഴ്ന്ന് പോയ വസ്തുക്കളുടെ സിഗ്നലുകൾ കണ്ടെത്തുന്ന ഉപകരണമാണ് ‘ഐബോഡ്’. ഈ ഉപകരണം ഉപയോ​ഗിച്ചായിരിക്കും ഇന്ന് തെരച്ചിൽ നടത്തുകയെന്ന് അറിയുന്നു.

ഇതിനിടെ മണ്ണിടിച്ചിലിൽ ഗം​ഗാവലി നദിയിലേക്ക് പതിച്ച ടാങ്കർ ലോറി പൊട്ടിത്തെറിച്ചുവെന്ന വാർത്തകൾ കാർവാർ എസ്പി നാരായണ തള്ളി. വ്യാജവാർത്ത പ്രചരിപ്പിക്കരുതെന്നും  അത്തരമൊരു സ്ഫോടനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന് പിന്നാലെ നദിയിലേക്ക് ഒഴുകിപ്പോയ  ടാങ്കറുകൾ പൊട്ടിത്തെറിച്ചില്ല. കണ്ടെത്തിയ മൃതദേഹങ്ങളിൽ പൊള്ളലേറ്റ പാടുകളില്ലെന്നും എസ്പി സ്ഥിരീകരിച്ചു.  നേരത്തെ മണ്ണിടിച്ചിലിന് പിന്നാലെ സ്ഫോടന സമാനമായ ശബ്ദം കേട്ടതായി ദൃക്സാക്ഷികൾ പലരും പറഞ്ഞിരുന്നു. 

Share post:

Popular

More like this
Related

ബിആർ ഗവായ് പുതിയ ചീഫ് ജസ്റ്റിസ് ; നിയമിതനാകുന്നത് 6 മാസത്തേക്ക്

ന്യൂഡൽഹി : ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായി   ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ...

ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യക്കുള്ള പ്രേരണയോ ആയി കണക്കാക്കാൻ ആകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യയ്ക്കുള്ള പ്രേരണയോ ആയി കാണാനാവില്ലെന്ന്...

ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന ബിജെപി പരാതി; അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കൊട്ടാരക്കര : പഹല്‍ഗാം ആക്രമണത്തെ തുടർന്ന് ഉടലെടുത്ത ഇന്ത്യ- പാക് സംഘർഷത്തിൽ...

‘ഭീകരവാദികളുടെ സഹോദരി’: കേണൽ സോഫിയ ഖുറേഷിക്കെതിരെ ബിജെപി മന്ത്രിയുടെ പരാമർശം വിവാദം

ഭോപാൽ : പഹൽഗാം ഭീകരാക്രമണത്തിനു പകരം ചോദിച്ച ഓപ്പറേഷൻ സിന്ദൂറിൽ...