23,000 കോടിയുടെ സർക്കുലർ റെയിൽ; മെട്രോ നഗരം ചുറ്റിക്കറങ്ങും

Date:

ബെംഗളൂരു: ഐ.ടി നഗരമായ ബംഗളൂരുവിന് ചുറ്റും 23,000 കോടി രൂപ മുടക്കി സര്‍ക്കുലര്‍ റെയില്‍ സ്ഥാപിക്കുമെന്ന് റെയില്‍വേ സഹമന്ത്രി വി.സോമണ്ണ. ബംഗളൂരുവില്‍ ജനപ്രതിനിധികളുമായും റെയില്‍വേ ഉദ്യോഗസ്ഥരുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. റെയില്‍ ശൃംഖലയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) ഉടന്‍ സമര്‍പ്പിക്കുമെന്നും പദ്ധതിക്ക് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

287 കിലോമീറ്റര്‍ ദൂരമുള്ള ശൃംഖല കര്‍ണാടകയിലെ ഹീലലിഗെ, ഹെജ്ജാല, സൊലൂര്‍, വദ്ദരഹള്ളി, ദേവനഹള്ളി, മാലൂര്‍ തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ്. ബംഗളൂരു നഗരത്തിലെ ട്രെയിന്‍ ഗതാഗതം കൂടുതല്‍ സുഗമമാക്കുമെന്നും ഇതിനായി 43,000 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. 1699 കോടി രൂപ ചെലവിട്ട് 93 റെയില്‍വേ പാലങ്ങള്‍ നിര്‍മിക്കാന്‍ ധാരണയായിട്ടുണ്ട്. ഇതില്‍ 49 എണ്ണം സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയാണ്. പദ്ധതിക്ക് റെയില്‍വേ 850 കോടി രൂപ മുടക്കും. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെങ്കില്‍ റെയില്‍വേ സ്വന്തം നിലയില്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

871 കോടി രൂപ ചെലവില്‍ ലോകോത്തര നിലവാരത്തില്‍ പണി പൂർത്തിയാകുന്ന ബംഗളൂരു കന്റോണ്‍മെന്റ്, യെശ്വന്ത്പൂര്‍ സ്‌റ്റേഷനുകള്‍ ഈ വര്‍ഷം തന്നെ തുറന്നുകൊടുക്കും. ഇതിന് പുറമെ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന പല പദ്ധതികളും ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഗതാഗത കുരുക്ക് രൂക്ഷമായ നഗരത്തിലെ ചെറു പട്ടണങ്ങളെയും പ്രധാന സ്ഥലങ്ങളെയും ബന്ധിപ്പിച്ച് സബര്‍ബന്‍ റെയില്‍വേ ശൃംഖല സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനൊപ്പം നഗര-ഗ്രാമ യാത്ര സുഗമമാക്കാനും സുരക്ഷിതമായ ഗതാഗത മാര്‍ഗം തുറക്കുന്നതിനും പദ്ധതി ഗുണം ചെയ്യും. ബംഗളൂരു വിമാനത്താവളം, ഐ.ടി ഹബ്ബ്, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്നത് ഉത്പാദനം കൂട്ടാനും വലിയ സാമ്പത്തിക നേട്ടങ്ങള്‍ക്കും വഴി വയ്ക്കും. ജോലി സ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രാസമയം, ഇന്ധന ഉപയോഗം, മലിനീകരണം, അപകടങ്ങള്‍ എന്നിവ കുറയ്ക്കുന്നതിനും പദ്ധതി സഹായിക്കും. പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളിലെ ഭൂമിയ്ക്ക് വില വര്‍ദ്ധിക്കുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കും വലിയ ഗുണമാകും

Share post:

Popular

More like this
Related

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...

എറണാകുളത്തിനും യുവമുഖം; എസ്.സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....

അന്വേഷണവുമായി സഹകരിക്കുമെന്ന് നടി വിന്‍ സി ; ‘അവരുടേത് ധീരമായ നിലപാട് ‘- മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് നടി...