ആകാശ് തില്ലങ്കേരിയുടെ ആഘോഷയാത്രയ്ക്ക് ഹൈക്കോടതിയുടെ പൂട്ട്

Date:

കൊച്ചി: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കരിയുടെ ജീപ്പ് സവാരിയിൽ കർശന നടപടിക്ക് ഹൈക്കോടതി നിർദ്ദേശം.വാഹനം ഉടൻ പിടിച്ചെടുക്കണം.ഇതോടൊപ്പം അനധികൃത ലൈറ്റുകളും ശബ്ജദ സംവിധാനങ്ങളും ഘടിപ്പിച്ചിട്ടുള്ള ടൂറിസ്റ്റ് ബസുകൾക്കെതിരെ കനത്ത പിഴയ്ക്കൊപ്പം പ്രോസിക്യൂഷൻ നടപടികളും സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.

നീയമ ലംഘനങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു ആകാശ് തില്ലങ്കരിയുടെ ജീപ്പ് സവാരി.ആ ദൃശ്യങ്ങൾ ഹൈക്കോടതിയിൽ പ്രദർശിപ്പിച്ച ശേഷമാണ് ഇതിൽ എന്ത് നടപടിയെടുത്തുവെന്ന് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബ‍ഞ്ച് ചോദിച്ചത്.നിരവധി ക്രിമിനൽ കേസിൽ ഉൾപ്പെട്ടയാളാണ് ഈ നീയമലംഘനവും നടത്തിയിരിക്കുന്നത്.ഒരു വിട്ടു വീഴ്ചയും പാടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.എത്രയും വേഗം ജീപ്പ് പിടിച്ചെടുത്ത് പരിശോധിക്കണം.
ആർ.സി ഉടമയ്ക്കെതിരെയും ആകാശ് തില്ലങ്കരിക്കെതിരെയും നടപടി വേണമെന്നും ഹൈക്കോടതി മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി.

വയനാട് പനമരത്ത് കൂടി തുറന്ന ജീപ്പിൽ നടത്തുന്ന സവാരി ആകാശ് തില്ലങ്കരി തന്നെയാണ് റീൽസാക്കി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇത് വാർത്തയായതോടെ പോസ്റ്റ് പിൻവലിച്ചു,സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങിയതിന് പിന്നാലെയാണ് ഹൈക്കോടതി ഇടപെടലും വന്നത്.ജീപ്പ് മലപ്പുറം മൊറയൂർ സ്വദേശി സുലൈമാന്‍റെതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
“ഇതിൽ മാത്രമല്ല നീയമ ലംഘനം നടത്തുന്ന സ്റ്റേജ് ക്യാരേജുകൾക്കെതിരെ വീണ്ടും നടപടി കർശനമാക്കാനും ഹൈക്കോടതി നിർദ്ദേശം നൽകി.രൂപമാറ്റം വരുത്തിയ വാഹനങ്ങൾ,അലങ്കാര ലൈറ്റുകൾ,ബസുകളിലെ വലിയ ശബ്ദ സംവിധാനങ്ങൾ എല്ലാം പിടിച്ചെടുക്കാനാണ് ഉത്തരവ്.”
വാഹന പരിശോധനകൾ കുറഞ്ഞതോടെ ടൂറിസ്റ്റ് ബസുകൾ അടക്കം വീണ്ടും പഴയപടി രൂപമാറ്റങ്ങളും അലങ്കാര ലൈറ്റുകളും ശബ്ദ സംവിധാനങ്ങളുമായി നിരത്തുകളിൽ സജീവമായിരുന്നു.ഇതിന്‍റെ ദൃശ്യങ്ങളടക്കം ലഭിച്ചതോടെയാണ് ഹൈക്കോടതി വീണ്ടും കടുത്ത നടപടികൾക്ക് ഉത്തരവിട്ടത്.

Share post:

Popular

More like this
Related

കോളറ : ആലപ്പുഴയിൽ ചികിത്സയിലായിരുന്ന 48കാരൻ മരിച്ചു

ആലപ്പുഴ : കോളറ സ്ഥിരീകരിച്ച് ചികിത്സയില്‍ ആയിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു....

ലോറിയില്‍ സ്കൂട്ടറിടിച്ച്‌ 3 യുവാക്കൾക്ക് ദാരുണാന്ത്യം ; രക്ഷാപ്രവർത്തനെത്തിയ യുവാവ് മറ്റൊരു അപകടത്തിലും മരിച്ചു

തിരുവനന്തപുരം: ബാലരാമപുരം മടവൂർപ്പാറയിൽ നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ സ്കൂട്ടറിടിച്ച് മൂന്നു യുവാക്കൾ...

താലിബാൻ വിദേശകാര്യ മന്ത്രി അമിര്‍ ഖാന്‍ മുതാഖി -എസ്. ജയശങ്കർ ചർച്ച ; ദൃഢമായ സഹകരണത്തിലേക്കുള്ള പാത

ന്യൂഡല്‍ഹി: താലിബാൻ വിദേശകാര്യമന്ത്രി അമിര്‍ ഖാന്‍ മുതാഖിയുമായി ചര്‍ച്ച നടത്തി ഇന്ത്യൻ...